SRF

SRF

Our Contributor help bring you the latest article around you


ഹജ്ജ്: കേരളത്തില്‍നിന്ന് 1749 പേര്‍ക്ക് കൂടി അവസരം; മഹ്‌റം ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

2019-04-20T20:15:20+05:30
സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.

പോളിങിന് വോട്ടര്‍മാരെത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി

2019-04-20T18:47:22+05:30
എല്ലാവരും വോട്ട് ചെയ്യണമെന്നും അതുണ്ടായില്ലെങ്കില്‍ കള്ളവോട്ട് ചെയ്യണമെന്നുമാണ് അനുയായികളുടെ നിറഞ്ഞ കയ്യടികള്‍ക്കിടെ ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

എം കെ രാഘവനെതിരായ കോഴ വിവാദം: പോലിസ് കേസെടുത്തു

2019-04-20T18:10:16+05:30
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലിസ് റിപോര്‍ട്ട്. സംഭവത്തില്‍ തുടര്‍ നടപടികളിലാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട് തേടിയത്.

അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

2019-04-20T17:19:38+05:30
രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാല്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

എസ്.ഡി.പി.ഐ കരുത്ത് തെളിയിക്കും; ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെ സത്യസന്ധത നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്: മൂവാറ്റുപുഴ അശ്‌റഫ് മൗലവി

2019-04-20T17:06:31+05:30
അഞ്ച് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഭരണനേട്ടങ്ങളൊന്നും ജനങ്ങളുടെ മുമ്പില്‍ വെക്കാനില്ല. അതിനാലവര്‍ മതവും വിശ്വാസവും പ്രചാരണ വിഷയമാക്കുകയാണ്. കേവലം ഒരു ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാവുന്ന വിഷയത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയും.

അച്ഛന്‍ ഉപേക്ഷിച്ച് കടന്നതിനു പിന്നാലെ പിഞ്ച് കുഞ്ഞുങ്ങളെ വാടക വീട്ടില്‍ പൂട്ടിയിട്ട് അമ്മയും മുങ്ങി; വിശന്ന് വലഞ്ഞ് കുഞ്ഞുങ്ങള്‍ കഴിഞ്ഞത് ഒരു ദിവസം

2019-04-20T16:43:32+05:30
ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഭയന്നു വിറച്ച് കഴിഞ്ഞ കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയാണ് ഇവര്‍ക്ക് രക്ഷകനായത്.കോഴിക്കോട് രാമനാട്ടുകര നിസരി ജങ്ഷനു സമീപമാണ് സംഭവം.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രഹാനെ പുറത്ത്

2019-04-20T15:36:24+05:30
ഓസിസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരം മുതലാണ് സ്മിത്ത് സ്ഥാനമേറ്റെടുക്കുക.

ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും 40 ലക്ഷം രൂപ പിഴ

2019-04-20T15:29:26+05:30
ഒരു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഓര്‍ഡര്‍ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

അബൂദബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു

2019-04-20T15:03:36+05:30
ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ച പൂജകള്‍ക്കു ശേഷം 11.45 ഓടെയാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്.

കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

2019-04-20T14:16:32+05:30
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. പീഡനക്കേസിന്റെ വിചാരണയ്ക്കിടെ മാതാപിതാക്കള്‍ കൂറുമാറുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ഫാ. റോബിന് അനുകൂലമൊഴി നല്‍കുകയും ചെയ്തിരുന്നു.

കാരുണ്യഹസ്തം കാത്ത് മലയാളി ഖത്തീഫ് ആശുപത്രിയില്‍

2019-04-19T15:34:23+05:30
ഇക്കാമയുടെയും ഇന്‍ഷൂറന്‍സിന്റെയും കാലാവധി കഴിഞ്ഞതാണ് ഇദ്ദേഹത്തിന് വിനയായത്. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലീബറായി ജോലി ചെയ്യുന്ന വാസുദേവന്‍ ഒരു വര്‍ഷം മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് മാറിയിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പുതിയ സ്‌പോണ്‍സറെക്കുറിച്ച് കൂടെയുള്ളവര്‍ക്കൊ ബന്ധുക്കള്‍ക്കോ വിവരമില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ശ്രീനഗറിലെ 90 ബൂത്തുകളില്‍ ആരും വോട്ട് ചെയ്തില്ല

2019-04-19T15:26:39+05:30
എട്ടു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്ന ശ്രീനഗര്‍ മണ്ഡലത്തിലെ ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല.
Share it
Top