ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
ഗോവിന്ദാപുരത്തെ ആട്ടയാം പതിയില്‍ വിനുവിനെയാണ് ഭാര്യ ദീപയെ കൊന്ന കേസില്‍ മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി കോടതി ശിക്ഷിച്ചത്.
പാലക്കാട്: പാലക്കാട് ഗോവിന്ദാപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗോവിന്ദാപുരത്തെ ആട്ടയാം പതിയില്‍ വിനുവിനെയാണ് ഭാര്യ ദീപയെ കൊന്ന കേസില്‍ മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി കോടതി ശിക്ഷിച്ചത്. പ്രതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കേസില്‍ വിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് എസ്‌സി/ എസ്ടി വിചാരണക്കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിസ്തരിച്ച 30 സാക്ഷികളുടെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
2014 ഫെബ്രുവരി 13നാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ഭാര്യയോടുള്ള സംശയമാണ് വെട്ടിക്കൊലയില്‍ കലാശിച്ചത്. ദീപ -വിനു ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മൂത്ത കുട്ടിയെ സ്‌കൂളില്‍ പറഞ്ഞയച്ച ശേഷം ഇളയകുട്ടിയെ അങ്കണ വാടിയിലേക്ക് ഒരുക്കുമ്പോഴാണ് മടവാള്‍ കൊണ്ട് ദീപയെ വിനു വെട്ടിയത്. ആശുപത്രിയിലേത്തിക്കുമ്പോഴേക്കും ദീപ മരിച്ചു. ദീപയുടെ ശരീത്തില്‍ മാരകമായ 11 വെട്ടുകളുണ്ടായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ദീപയുടെ രക്ഷിതാക്കള്‍ പ്രതികരിച്ചു. ആലത്തൂര്‍ എഎസ്പിയായിരുന്നു കാര്‍ത്തിക് അന്വേഷണം നടത്തിയ കേസില്‍ നിലവിലെ എഐജി ഹരിശങ്കറാണ് അന്തിമ കുറ്റപത്രം നല്‍കിയത്.
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT