Sub Lead

മൂന്നാറില്‍ സിപിഐ-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍; പ്രമുഖ നേതാക്കളടക്കം 35 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഇന്നലെ ഉച്ചയോടെയാണ് മൂന്നാര്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സിപിഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇന്നലെ വലിയ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്.

മൂന്നാറില്‍ സിപിഐ-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍; പ്രമുഖ നേതാക്കളടക്കം 35 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
X

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ നടന്ന സിപിഐ - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ 35 പേര്‍ക്കെതിരേ മൂന്നാര്‍ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഘര്‍ഷത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് മൂന്നാര്‍ ടൗണില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സിപിഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇന്നലെ വലിയ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്.

ഒരുമാസം മുന്‍പ് സിപിഐയില്‍ ഉടലെടുത്ത ചില ആശയക്കുഴപ്പങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് പോയത്. നേതാക്കളടക്കം ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ യോഗത്തില്‍ സിപിഐക്കെതിരെ ഇയാള്‍ വിമര്‍ശനങ്ങള്‍ ഉന്നിയിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസില്‍ കോണ്‍ഗ്രസ് -സിപിഐ പ്രതിനിധികള്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

സംഭവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കളടക്കം 35 പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് പോലിസ് വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അന്യയമായി സംഘം ചേരല്‍, അടിപിടി നടത്തല്‍, മാരകായുധം കൈവശം വെയ്ക്കല്‍, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലിസ് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it