- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉമർ അബ്ദുല്ലയ്ക്ക് തിരിച്ചടി; ബാരാമുല്ലയിൽ 1,34,705 ലക്ഷം വോട്ടിന്റെ ലീഡ് നേടി യു.എ.പി.എ ചുമത്തി തുറങ്കിലടച്ച എഞ്ചിനീയർ റാഷിദ്
സ്വതന്ത്രനായി ജനവിധി തേടിയ റാഷിദ് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയായ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയേയും ജമ്മു കശ്മീർ പീപ്പിൾ കോൺഫറൻസിന്റെ സജ്ജാദ് ഗനി ലോണിനേയും മലർത്തിയടിച്ചാണ് കൂറ്റൻ വിജയമുറപ്പിച്ചിരിക്കുന്നത്.
BY SRF4 Jun 2024 9:27 AM GMT
X
SRF4 Jun 2024 9:27 AM GMT
ശ്രീനഗർ: യു.എ.പി.എ ചുമത്തി തുറങ്കിലടക്കപ്പെട്ട അബ്ദുൽ റാഷിദ് ഷെയ്ഖ് എന്ന എഞ്ചിനീയർ റാഷിദിന് 1,34,705 വോട്ടിന്റെ ലീഡ്. സ്വതന്ത്രനായി ജനവിധി തേടിയ റാഷിദ് ഇൻഡ്യാ മുന്നണി സ്ഥാനാർഥിയായ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയേയും ജമ്മു കശ്മീർ പീപ്പിൾ കോൺഫറൻസിന്റെ സജ്ജാദ് ഗനി ലോണിനേയും മലർത്തിയടിച്ചാണ് കൂറ്റൻ വിജയമുറപ്പിച്ചിരിക്കുന്നത്. ഒമർ അബ്ദുല്ലയുംസജ്ജാദ് ഗനി ലോണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
2019 ആഗസ്റ്റിലാണ് 56കാരനായ റാഷിദിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബറിൽ യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനും അശാന്തിയുണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് റാഷിദിനെതിരായ കുറ്റപത്രത്തിൽ എൻ.ഐ.എ ആരോപിക്കുന്നത്.
"അനിവാര്യമായത് അംഗീകരിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. വടക്കൻ കശ്മീരിലെ വിജയത്തിന് എഞ്ചിനീയർ റാഷിദിന് അഭിനന്ദനങ്ങൾ."-ഉമർ അബ്ദുല്ല സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ എക്സിൽ കുറിച്ചു. അതേസമയം, അനന്ത്‌നാഗിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മിയാൻ അൽത്താഫ് അഹമ്മദ് ആണ് മുന്നിട്ടുനിൽക്കുന്നത്. ജമ്മുവിലും ഉദ്ദംപൂരിലും ബി.ജെ.പി സ്ഥാനാർഥികളായ ജുഗൽ കിഷോറും, ജിതേന്ദ്ര സിങ്ങും ലീഡ് ചെയ്യുന്നു. ശ്രീനഗറിൽ നാഷണൽ കോൺഫറൻസ് നേതാവായ ആഗാ സയ്യിദ് റൂഹുല്ലാ മെഹ്ദിയാണ് ലീഡ് ചെയ്യുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















