Latest News

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ പത്രിക തള്ളി

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ പത്രിക തള്ളി
X

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. പത്രികയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നാമനിര്‍ദേശപത്രികയില്‍ 10 പേര്‍ ഒപ്പ് ഇടണം. എന്നാല്‍ അത്രയും എണ്ണം ഒപ്പ് ഇല്ല.

എന്നാല്‍, അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാം. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്ത്രന്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ സ്വതന്ത്രന്‍ എന്ന പേരില്‍ മല്‍സരിക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it