Kerala

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: എറണാകുളത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എടത്തല ഡിവിഷനില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും വനിതാ നേതാവുമായ ഷീബ സഗീറും, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് ആലങ്ങാട് ഡിവിഷനിലും നാമനിര്‍ദ്ദേശ പത്രിക നല്‍കി. മനോജ് പി മൈലന്‍ നെടുമ്പാശ്ശേരിയിലും സരോജിനി ശങ്കരന്‍ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: എറണാകുളത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
X

കൊച്ചി:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഡെപ്യൂട്ടി കലക്ടര്‍ സാബു കെ ഐസക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.എടത്തല ഡിവിഷനില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും വനിതാ നേതാവുമായ ഷീബ സഗീറും, ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പുതുക്കാട് ആലങ്ങാട് ഡിവിഷനിലും നാമനിര്‍ദ്ദേശ പത്രിക നല്‍കി.


മനോജ് പി മൈലന്‍ നെടുമ്പാശ്ശേരിയിലും സരോജിനി ശങ്കരന്‍ കീഴ്മാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ജില്ലാ നേതാക്കളായ അജ്മല്‍ കെ മുജീബ്, ലത്തീഫ് കോമ്പാറ, നാസര്‍ എളമന, എന്‍.കെ.നൗഷാദ് എന്നിവര്‍ സ്ഥാനാര്‍ഥികളാടൊപ്പമുണ്ടായിരുന്നു.നെടുമ്പാശ്ശേരി, കീഴ്മാട് ജനറല്‍ ഡിവിഷനുകളിലാണ് ദലിത് നേതാക്കളും നിലവില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായ മനോജ് പി മൈലനും, സരോജിനി ശങ്കരനും ജനവിധി തേടുന്നത്. മൂന്ന് സെറ്റ് പത്രികകള്‍ വീതം നല്‍കിയ സ്ഥാനാര്‍ഥികള്‍ കണ്ണട ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.

Next Story

RELATED STORIES

Share it