Kerala

പെരുമ്പാവൂരില്‍ അജ്മല്‍ കെ മുജീബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൂവപ്പടി ബ്ലോക്ക് ഓഫീസില്‍ അസി. റിട്ടേണിംഗ് ഓഫീസര്‍ ഒ ശ്രീകല മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്

പെരുമ്പാവൂരില്‍ അജ്മല്‍ കെ മുജീബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
X

പെരുമ്പാവൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.കൂവപ്പടി ബ്ലോക്ക് ഓഫീസില്‍ അസി. റിട്ടേണിംഗ് ഓഫീസര്‍ ഒ ശ്രീകല മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

എസ്ഡിപിഐ നേതാക്കളായ വി കെ ഷൗക്കത്തലി, ഷിഹാബ് വല്ലം, നിഷാദ് വള്ളൂരാന്‍, പ്രഫ. അനസ്,കെ എസ് നൗഷാദ്, ഷെമീര്‍ എം എച്ച് എന്നിവര്‍ സന്നിഹിതരായിരുന്നു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ കെട്ടിപ്പടുക്കുന്നതിനാണ് എസ്ഡിപിഐ മല്‍സരിക്കുന്നതെന്ന് സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it