- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കല്‍പ്പറ്റയില്‍ മാറ്റത്തിനായി എന്‍ ഹംസ; പ്രചാരണം ശക്തമാകുന്നു

കല്‍പ്പറ്റ: നിയോജക മണ്ഡലത്തില്‍ 'ബദല്‍ രാഷ്ട്രീയത്തിന് ശക്തി പകരുക' എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ സ്ഥാനാര്‍ഥി എന്‍ ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവ പര്യടനം നടത്തുന്ന സ്ഥാനാര്‍ഥി വീടുകള്‍ തോറും സന്ദര്‍ശിച്ച് വോട്ടര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് പരിഹാര മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് ഉറപ്പുനല്‍കുന്ന എന്‍ ഹംസയ്ക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ വലിയ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രചാരണത്തിന് കൂടുതല്‍ ഉണര്‍വ് നല്‍കുകയാണ്.
പ്രചാരണത്തിന്റെ ഭാഗമായി മുട്ടില്‍ ഡബ്ലിയുഎംഒ ഓര്‍ഫനേജ്, ആര്‍ട്ട്‌സ് കോളജ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളുമായി സംവദിച്ച് അവരുടെ പ്രതീക്ഷകളും ആശങ്കകളും മനസ്സിലാക്കി. അടുത്തിടെ പുഴയില്‍ മുങ്ങിമരിച്ച റാഷിദിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വരും ദിവസങ്ങളില്‍ കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ കൂടി സംഘടിപ്പിക്കുന്നതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുമെന്ന് നേതാക്കള്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















