Latest News

ജമ്മു കശ്മീരില്‍ ബിഎസ്എഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ബിഎസ്എഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ഗുജ്ജര്‍ ബസ്തി ദ്വാരകാപുരി പ്രദേശത്തുണ്ടായ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്‍സ്‌പെക്ടര്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍ക്കുമാണ് പരിക്കേറ്റത്.

പുലര്‍ച്ചെ 1.30ഓടെ സുപ്വാള്‍ മേഖലയില്‍ പരിശോധനയുടെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു സംഘം ആളുകള്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ച് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it