ടി ടി കെ പ്രസ്റ്റീജിന്റെ 'ജഡ്ജ് ' സ്‌റ്റോര്‍ കൊല്ലത്ത് തുറന്നു
ടി ടി കെ പ്രസ്റ്റീജ് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രു കല്‍റോ ഷോ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കൊച്ചി: കിച്ചണ്‍ അപ്ലയിന്‍സ് കമ്പനിയായ ടി ടി കെ പ്രസ്റ്റീജ് കൊല്ലം കടപ്പാക്കടയില്‍ തങ്ങളുടെ കേരളത്തിലെ ആദ്യ '' ജഡ്ജ് ' എക്‌സ്‌ക്ലൂസീവ് ഷോ റൂം തുറന്നു .ടി ടി കെ പ്രസ്റ്റീജ് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രു കല്‍റോ ഷോ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം ഇന്ത്യന്‍ വിലയില്‍ അന്താരാഷ്ട്ര നിലവാരം ആസ്വദിക്കാനും അവസരമൊരുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രു കല്‍റോ പറഞ്ഞു. താങ്ങാവുന്ന വിലയില്‍ ലോക നിലവാരത്തിലുള്ള അടുക്കള ഉപകരണങ്ങളുടെ ലഭ്യത എല്ലായിടത്തും ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം ജഡ്ജ് ഷോറൂമുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ഗുണനിലാവാരം പുലര്‍ത്തുന്ന കിച്ചണ്‍ ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ടി ടി കെ പ്രസ്റ്റീജിന്റെ ഉടമസ്ഥതയിലുള്ള ഹോര്‍വുഡ് ഹോംവെയേഴ്‌സിന്റെ ഭാഗമാണ് കിച്ചണ്‍ അപ്ലയന്‍സ് ബ്രാന്‍ഡ്. 120 വര്‍ഷങ്ങളിലേറെ പാരമ്പര്യമുള്ളതും യു കെ യിലെ കുടുംബങ്ങളുടെ പ്രിയ കിച്ചണ്‍ ബ്രാന്‍ഡുമാണ് ജഡ്ജ്. 15 വിഭാഗങ്ങളിലായി നൂറിലധികം ഉല്പന്നങ്ങള്‍ ലഭ്യമാണെതും ഈ ഷോറൂമിന്റെ പ്രത്യേകതകളിലൊന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തിരഞ്ഞെടുത്ത ഉല്‍്പന്നങ്ങള്‍ക്ക് നിരവധി പ്രത്യേക ഡിസ്‌ക്കൗണ്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സ്‌റ്റോറിലെ ആദ്യത്തെ 50 ഉപഭോക്താക്കള്‍ക്ക് 495 രൂപ വിലയുള്ള വെജി കട്ടര്‍ സൗജന്യമായി നല്‍കും. പ്രഷര്‍ കുക്കറുകള്‍ക്കും നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ക്കും 20 ശതമാനവും ഗ്യാസ് സ്റ്റൗ,മിക്‌സര്‍ ഗ്രൈന്ററുകള്‍ എന്നിവയ്ക്ക് 35 ശതമാനവും വിലക്കിഴിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
RELATED STORIES
പ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMT