രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തമ്മനം ചക്കരപ്പറമ്പ് സ്വദേശി ബെന്‍സന്‍(30)നെയാണ് പോലിസ് കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം എറണാകുളം അസി.കമ്മീഷ്ണര്‍ വൈ നിസാമുദ്ദീന്‍,ഇന്‍സ്‌പെക്ടര്‍ സനല്‍എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്
കൊച്ചി: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തമ്മനം ചക്കരപ്പറമ്പ് സ്വദേശി ബെന്‍സന്‍(30)നെയാണ് പോലിസ് കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം എറണാകുളം അസി.കമ്മീഷ്ണര്‍ വൈ നിസാമുദ്ദീന്‍,ഇന്‍സ്‌പെക്ടര്‍ സനല്‍എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.വീട്ടിലെ സോഫാ സെറ്റിക്ക് അടിയിലായി 2.180 കിലോഗ്രാം കഞ്ചാവ് പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പ്ലംമ്പിംഗ് തൊഴിലാളിയായിരുന്നു പ്രതി. ഒരു വര്‍ഷക്കാലമായി കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ രഹിതനായിരുന്നു. തുടര്‍ന്നാണ് ലഹരി വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞതെന്നും പോലിസ് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം ലഹരിമാഫിയയ്ക്ക്് എതിരായി ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്‌റ്റേഷന്‍ പരിധിയിലും പ്രത്യേകസംഘത്തെ നിയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ്, അഖില്‍ദേവ്, എസ്‌സിപിഒമാരായ രതീഷ്, വര്‍ഗീസ്, മാഹിന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം നല്‍കി.
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMT