പരിസ്ഥിതി സംരക്ഷണത്തിന് പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളുമായി ഒരു കൂട്ടം കര്ഷകര്
കോട്ടുവള്ളി കൃഷിഭവന്റെ മേല്നോട്ടത്തില് പ്രവര്ത്തിക്കുന്ന കൂനമ്മാവ് തളിര് ഫാര്മേഴ്സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പ് (എഫ്ഐജി) ആണ് പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളും നിര്മ്മിക്കുന്നത്.ഗ്രൂപ്പിന്റെ നേതൃത്വത്തില് ജൈവ വളക്കൂട്ടായ അമൃത് മിട്ടി, പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം, അഗ്നി അസ്ത്രം എന്നിവ നിര്മ്മിച്ച് കര്ഷകര്ക്ക് സൗജന്യമായി നല്കുന്നു.
കൊച്ചി: രാസവളങ്ങളില് നിന്നും അജൈവ കീടനാശിനികളില് നിന്നും മണ്ണിനെയും പ്രകൃതിയേയും സംരക്ഷിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം കര്ഷകര്. കോട്ടുവള്ളി കൃഷിഭവന്റെ മേല്നോട്ടത്തില് പ്രവര്ത്തിക്കുന്ന കൂനമ്മാവ് തളിര് ഫാര്മേഴ്സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പ് (എഫ്ഐജി) ആണ് പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളും നിര്മ്മിക്കുന്നത്.ഗ്രൂപ്പിന്റെ നേതൃത്വത്തില് ജൈവ വളക്കൂട്ടായ അമൃത് മിട്ടി, പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം, അഗ്നി അസ്ത്രം എന്നിവ നിര്മ്മിച്ച് കര്ഷകര്ക്ക് സൗജന്യമായി നല്കുന്നു. കാടുകളില് ചെടികളും വൃക്ഷങ്ങളും എങ്ങനെയാണോ തഴച്ചുവളരുന്നത്, ആ മാതൃക പിന്തുടരാനാണ് ഇവരുടെ ശ്രമം.
കാടുകളില് വൃക്ഷങ്ങളിലെ ഇലകള് വീണ് അവ മണ്ണില് അഴുകിച്ചേരുമ്പോള് പ്രകൃതിയൊരുക്കുന്ന വളക്കൂട്ടിലൂടെ വൃക്ഷങ്ങള് തഴച്ചുവളരുന്നു. ഇവയ്ക്ക് യാതൊരു വിധ രോഗങ്ങളോ കീടബാധയോ ഉണ്ടാകാറില്ല. കാടുകളില് കാണുന്ന പോഷക സമ്പന്നമായ മണ്ണ് എങ്ങനെ വീടുകളില് ഉണ്ടാക്കാം എന്ന പ്രകൃതി ചിന്തയില് നിന്നുമാണ് അമൃത് മിട്ടിയിലേക്ക് എത്തിയതെന്ന് ഇവര് പറയുന്നു.ജൈവ കാര്ഷികരംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി, കീട രോഗബാധയുണ്ടായാല് കര്ഷകര്ക്ക് നിയന്ത്രിക്കാന് കഴിയുന്നില്ല എന്നതാണ്. ഇതിന് പരിഹാരം എന്ന നിലയില് കോട്ടുവള്ളിയിലെ കര്ഷകര്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് പ്രകൃതിക്കിണങ്ങിയ കീടനാശിനികളും തളിര് ഗ്രൂപ്പ് നിര്മ്മിച്ചു.
നീരൂറ്റി കുടിക്കുന്ന പ്രാണികള്ക്കും ഇലപ്പേനുകള്ക്കും എതിരെ ഉപയോഗിക്കാന് കഴിയുന്ന പ്രകൃതി കീടനാശിനിയാണ് നീമാസ്ത്രം (വേപ്പ് മിസൈല്). ഇല ചുരുട്ടിപ്പുഴു, കായ് തുരപ്പന് പുഴു, തണ്ടുതുരപ്പന് എന്നിവക്കെതിരെ ഗുണപ്രദമായ രീതിയില് പ്രയോഗിക്കാവുന്ന പ്രകൃതി കീടനാശിനിയാണ് അഗ്നി അസ്ത്രം (അഗ്നി മിസൈല്). കായ്തുരപ്പന് പുഴു, വിളകളെ ആക്രമിക്കുന്ന മറ്റു കീടങ്ങള് എന്നിവക്കെതിരെ ഉപയോഗിക്കാന് കഴിയുന്ന പ്രകൃതി കീടനാശിനിയാണ് ബ്രഹ്മാസ്ത്രം (ബ്രഹ്മ മിസൈല്) എന്നും ഇവര് വ്യക്തമാക്കി.
RELATED STORIES
എഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMT