Sub Lead

പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടിസ്; ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്ന് വിട്ടുനില്‍ക്കും

പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടിസ്; ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്ന് വിട്ടുനില്‍ക്കും
X

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്ന് വിട്ടു നില്‍ക്കും. പ്രമേയത്തിന്‍മേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കര്‍ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ബജറ്റ് ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. അതേസമയം, ലോക്‌സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം സെക്രട്ടറി ജനറല്‍ കൈക്കൊള്ളാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. സഭയിലേക്ക് വരില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സ്പീക്കര്‍. നോട്ടീസ് മാര്‍ച്ച് ഒമ്പതിന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാണ് സാധ്യത.

Next Story

RELATED STORIES

Share it