അങ്കമാലിയില്‍ രണ്ടു കുട്ടികളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയക്ക് ശ്രമിച്ച അമ്മയും മരിച്ചു
തുറവൂര്‍ പെരിങ്ങാംപറമ്പില്‍ ഇളംന്തുരുത്തി വീട്ടില്‍ അഞ്ജു(29) മക്കളായ ആതിര(6),അരുഷ്(3) എന്നിവരാണ് മരിച്ചത്.

കൊച്ചി: അങ്കമാലി തുറവൂരില്‍ രണ്ടു മക്കളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യയക്ക് ശ്രമിച്ച മാതാവും മരിച്ചു. തുറവൂര്‍ പെരിങ്ങാംപറമ്പില്‍ ഇളംന്തുരുത്തി വീട്ടില്‍ അഞ്ജു(29), മക്കളായ ആതിര(6),അരുഷ്(3) എന്നിവരാണ് മരിച്ചത്. മക്കളായ ആതിരയും അരുഷും സംഭവ സ്ഥലത്തുവെച്ചും മാതാവ് അഞ്ജു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയുമാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗുരതരമായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു.
എന്നാല്‍ യാത്രാ മധ്യേ തന്നെ അഞ്ജുവും മരിച്ചു.അങ്കമാലി തുറവൂര്‍ പെരിങ്ങാം പറമ്പില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഒരു മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.ഇതോടെ അഞ്ജു വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അഞ്ജു കുട്ടികളെയുമായി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.കിടപ്പുമുറിയില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് വിവരം. പോലിസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ട്രോളി ബാഗുകള്‍ കാറില്‍...
26 May 2023 6:33 AM GMT