ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജനുമായി നാവിക സേന കപ്പല്‍ കൊച്ചിയില്‍
കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് 319 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി ഐഎന്‍സ് ശാര്‍ദ്ദൂല്‍ കപ്പല്‍ 25ന് മംഗളുരു തുറമുഖത്താണ് ആദ്യമെത്തിയത്. അവിടെ 231.77 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കി.തുടര്‍ന്നാണ് 87 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയത്
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി(എല്‍എംഒ) നാവിക സേനയുടെ കപ്പല്‍ ഐഎന്‍സ് ശാര്‍ദ്ദൂല്‍ കൊച്ചിയിലെത്തി. നാല് കണ്ടെയ്‌നറുകളിലായി 87 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചത്.നാവിക സേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതു-2 പദ്ധതി പ്രകാരമാണ് ഓക്‌സിജനെത്തിക്കുന്നത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കുന്നതിനായി നാവിക സേന ഓപ്പറേഷന്‍ സമുദ്രസേതു-രണ്ട് എന്ന പദ്ധതിക്ക് രൂപം നല്‍കിയത്.കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് 319 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി കപ്പല്‍ 25ന് മംഗളുരു തുറമുഖത്താണ് ആദ്യമെത്തിയത്.
അവിടെ 231.77 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കി. ഇതിനു ശേഷമാണ് ഇന്ന് കൊച്ചിയിലെത്തിയത്.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുളള വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തിച്ച ഓക്‌സിജന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT