Latest News

ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ എത്രയും വേഗം പൂർത്തിയാക്കണം: ഹൈക്കോടതി

ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ എത്രയും വേഗം പൂർത്തിയാക്കണം: ഹൈക്കോടതി
X

കൊച്ചി: ശബരിമലയടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി.

രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്നും ആറുമാസത്തിനകം പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. സോഫ്റ്റ്​വെയർ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്. ഇതിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു. സമഗ്ര സോഫ്റ്റ്​വെയർ വികസിപ്പിക്കുന്നതിനുള്ള സമയക്രമം കൺസൾട്ടൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്​ഫ്ര) കോടതിയെ അറിയിച്ചു.

Next Story

RELATED STORIES

Share it