കൊച്ചിയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍
കാസര്‍ഗോഡ്,പിലച്ചിക്കര,കരംക്കണ്ട് സ്വദേശി ഫെബിന്‍(24),കുഴിപ്പിള്ളി,അയ്യമ്പിള്ളി സ്വദേശി അക്ഷയ്(23),കൊല്ലം,ഇരവിപ്പുരം കാക്കത്തോപ്പ് സ്വദേശി ടോണി വര്‍ഗ്ഗീസ്(30) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പാലാരിവട്ടം പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്

കൊച്ചി: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.കാസര്‍ഗോഡ്,പിലച്ചിക്കര,കരംക്കണ്ട് സ്വദേശി ഫെബിന്‍(24),കുഴിപ്പിള്ളി,അയ്യമ്പിള്ളി സ്വദേശി അക്ഷയ്(23),കൊല്ലം,ഇരവിപ്പുരം കാക്കത്തോപ്പ് സ്വദേശി ടോണി വര്‍ഗ്ഗീസ്(30) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പാലാരിവട്ടം പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
തമ്മനം,ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലില്‍ നിന്നുമാണ് മൂവരും പിടിയിലായത്.ഇവരില്‍ നിന്നും 5.29 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുന്നതിനായി കൊച്ചിയില്‍ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ സജീവമാകുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയിലെ പ്രധാന ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പോലീസ് സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
പിടിയിലായ ടോണി വര്‍ഗ്ഗീസ് ഓയോ റൂം നടത്തിവരികയാണ്. അക്ഷയ് എംബിഎ വിദ്യാര്‍ഥിയാണ്.ഫെബിന് മന്‍ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
അവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT