കഞ്ചാവ് പാക്കറ്റുമായി അഞ്ച് യുവാക്കള്‍ പിടിയില്‍
എറണാകുളം പുതുക്കലവട്ടം സ്വദേശികളായ അമന് സമദ് (20), ബിജില്‍ പീറ്റര്‍ (21), നന്ദു (23),വിഷ്ണു ഷൈന്‍ (21), ഫറൂഖ് (24)എന്നിവരെയാണ് പുതുക്കലവട്ടം തീരദേശറോഡില്‍ നിന്നും അറസ്റ്റ് ചെയ്തത്
കൊച്ചി:വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി അഞ്ച് യുവാക്കളെ കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും, എളമക്കര പോലfസും ചേര്‍ന്ന് പിടികൂടി. എറണാകുളം പുതുക്കലവട്ടം സ്വദേശികളായ അമന് സമദ് (20), ബിജില്‍ പീറ്റര്‍ (21), നന്ദു (23),വിഷ്ണു ഷൈന്‍ (21), ഫറൂഖ് (24)എന്നിവരെയാണ് പുതുക്കലവട്ടം തീരദേശറോഡില്‍ നിന്നും അറസ്റ്റ് ചെയ്തത്.
മാക്കാപ്പറമ്പ്-നികര്‍ത്തില്‍ തീരദേശറോഡില്‍ കഞ്ചാവ് ഉപയോഗം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
കെജ്രിവാളിൻ്റെ മോചനം: ഹരിയാനയിൽ നേട്ടം മോഹിച്ച് ബിജെപി
15 Sep 2024 6:56 AM GMTമീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMT