വൃക്ക, കരള്‍ രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം;35 ലക്ഷം രൂപയുടെ പദ്ധതിയുമായി എറണാകുളം ജില്ലാ പഞ്ചായത്ത്
അതാത് പ്രദേശത്തെ ഗവണ്‍മെന്റ് ആശുപത്രി വഴി രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ധനരായ രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചികില്‍സാ സഹായം ലഭിക്കാനായി രോഗികള്‍ അതത് മെഡിക്കല്‍ ഓഫീസറുടെ (പിഎച്ച്‌സി, എഫ്എച്ച്‌സി,സിഎച്ച്‌സി) അടുത്ത് മെയ് 25 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം
കൊച്ചി: നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. കിഡ്നി, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പദ്ധതി പ്രകാരം ലിവര്‍ ട്രാന്‍സ് പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്നാണ് സൗജന്യമായി ലഭിക്കുക.
അതാത് പ്രദേശത്തെ ഗവണ്‍മെന്റ് ആശുപത്രി വഴി രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ധനരായ രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചികില്‍സാ സഹായം ലഭിക്കാനായി രോഗികള്‍ അതത് മെഡിക്കല്‍ ഓഫീസറുടെ (പിഎച്ച്‌സി, എഫ്എച്ച്‌സി,സിഎച്ച്‌സി) അടുത്ത് മെയ് 25 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കിന്റെയും ആധാര്‍ കാര്‍ഡ്ന്റെ പകര്‍പ്പ് അതാത് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം മെയ് 31 ന് മുമ്പ് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരെ ഏല്‍പ്പിക്കണം.
ആരോഗ്യമേഖലയില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇടപെടലിന്റെ ഭാഗമായി ചികില്‍സാ സഹായത്തിനൊപ്പം കൊവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും സഹായങ്ങളും എത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ തുടങ്ങിയിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികില്‍സാ സഹായ പദ്ധതിക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആയിരത്തിലധികം അപേക്ഷകള്‍ ഇതുവരെ ലഭിച്ചു.സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കുന്നതായിരുന്നു പദ്ധതി. ഇത് പ്രകാരം ഒരു രോഗിക്ക് ചികില്‍സാ സഹായമായി വര്‍ഷം 48,000 രൂപക്കാണ് അര്‍ഹതയുള്ളത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT