Top

You Searched For " for"

ഐഎസ്എല്‍ : പ്രീ-സീസണ്‍ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കൊച്ചിയിലേക്ക്

23 Sep 2021 2:18 PM GMT
ഡ്യുറന്റ് കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ് കളിക്കാര്‍ സെപ്തംബര്‍ 26ന് കൊച്ചിയിലേക്ക് മടങ്ങും. അല്‍വാരോ വാസ്‌ക്വേസ് ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളും കല്‍ക്കത്തയില്‍ വെച്ച് ടീമിനൊപ്പം ചേര്‍ന്നു. വാസ്‌ക്വേസ് ഈയാഴ്ച അവസാനം കൊച്ചിയില്‍വച്ച് ടീമില്‍ ചേരും

ആഗോള സാമ്പത്തിക മുരടിപ്പിലും ഇന്ത്യ ലക്ഷ്യമിടുന്നത് 400 ബില്യണ്‍ ഡോളറിന്റെ ചരക്കു കയറ്റുമതി: കേന്ദ്രമന്ത്രി സോം പര്‍കാശ്

21 Sep 2021 1:37 PM GMT
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന വാണിജ്യ ഉല്‍സവിന്റെ കൊച്ചിയിലെ ചടങ്ങുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

യാത്രക്കാര്‍ക്ക് അനുകൂല്യങ്ങള്‍ :സിയാലും എയര്‍ ഇന്ത്യ എക്‌സ്പ്രസും ധാരണാപത്രത്തില്‍ ഒപ്പു വച്ചു

7 Sep 2021 5:27 AM GMT
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് രാജ്യന്തര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു ഷോപ്പിംഗ് നടത്തുമ്പോള്‍ 15% മുതല്‍ 20% കിഴിവ് ലഭിക്കും.ഇതിനുപുറമെ എല്ലാ യാത്രക്കാരെയും ഉള്‍പ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പിലാക്കുന്നു. നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സൗജന്യ ടിക്കറ്റുകള്‍ ലഭിക്കും

കോളിഫോം ബാക്ടീരിയ സാന്നിധ്യം ; ആലപ്പുഴയില്‍ ഏഴ് ആര്‍ഒ പ്ലാന്റുകളിലെ വെള്ളംകുടിക്കാന്‍ യോഗ്യമല്ലെന്ന് പരിശോധന ഫലം

16 July 2021 1:08 PM GMT
19 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.ജൂണ്‍ 26 മുതല്‍ മുതല്‍ ഇന്നു വരെ ആലപ്പുഴ നഗരപ്രദേശത്തുനിന്ന് 820 പേര്‍ വയറിളക്കം, ഛര്‍ദ്ദി രോഗലക്ഷണങ്ങളുമായി ചികില്‍സതേടി.

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി കെടിജിഡിഡബ്ല്യൂഎ

28 Jun 2021 11:23 AM GMT
എറണാകുളം ഗോപാലപ്രഭു റോഡിലുള്ള സംഘടന ഓഫിസില്‍ വെച്ചു നടന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍, സംസ്ഥാന ഖജാന്‍ജി എം എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ഫോണുകള്‍ കൈമാറി

മൂവാറ്റുപുഴ ആറിന്റെ തീര സംരക്ഷണത്തിനായി 2.27 കോടി

17 Jun 2021 7:03 AM GMT
പ്രളയത്തില്‍ തകര്‍ന്നു പോയ സ്ഥലങ്ങള്‍ വിവിധ ഘട്ടങ്ങളായി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാ സര്‍ക്കാരിന്റെ പ്രളയപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തുക അനുവദിച്ചതെന്ന് അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു

മല്‍സ്യകൃഷിക്ക് വന്‍ നേട്ടം;ഇന്ത്യയില്‍ ആദ്യമായി ചെമ്പല്ലിയുടെ വിത്തുല്‍പാദനം വിജയം

26 May 2021 9:04 AM GMT
കിലോയ്ക്ക് 600 രൂപവരെ വിലവിരുന്ന ചെമ്പല്ലിയെ ഇനി കൃത്രിമായി പ്രജനനം നടത്താം.സാങ്കേതികവിദ്യ വികസിപ്പിച്ചത് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (സിബ)ചെമ്പല്ലിയുടെ കുഞ്ഞുങ്ങളെ ലഭ്യമാകുന്നതോടെ കായല്‍ പോലെയുള്ള ഓരുജലാശയങ്ങള്‍ ധാരാളമായുള്ള കേരളത്തില്‍ മല്‍സ്യകൃഷിയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്

കൊവിഡ് ആശുപത്രികളിലെ ഓക്‌സിജന്‍ ഉപഭോഗവും സുരക്ഷയും;വിലയിരുത്തലിന് ദ്രുത സുരക്ഷാ ഓഡിറ്റ് സംഘം

17 May 2021 11:18 AM GMT
കൊവിഡ് ആശുപത്രികളിലെ അനാവശ്യമായ ഓക്‌സിജന്റെ ഉപഭോഗം, ഓക്‌സിജന്‍ ലീക്ക്, തീപ്പിടിത്തം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ സംഘത്തിന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തും.സംഘവുമായി ബന്ധപ്പെടുന്നതിന് 8547610045 നമ്പറില്‍ ബന്ധപ്പെടാം.

കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ നടപടി;പരിശോധനയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പ്

17 May 2021 5:35 AM GMT
മാസ്‌ക്, പി പി കിറ്റ്,ഫേസ് ഷീല്‍ഡ്, പള്‍സ് ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തും.

ശക്തമായ മഴയും കാറ്റും: എറണാകളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘമെത്തി

14 May 2021 4:43 PM GMT
കടലാക്രമണവും വെള്ളപ്പൊക്കവും രൂക്ഷമായ ചെല്ലാനം മേഖലയിലാണ് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്. ചെല്ലാനത്ത് കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ജില്ലാ കല്ക്ടര്‍ വ്യക്തമാക്കി. കൊച്ചി താലൂക്കില്‍ മൂന്നു ക്യാംപുകളിലായി മുപ്പതോളം പേരെയാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ക്യാംപുകളിലെത്തുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവ്; എറണാകുളം പ്രസ് ക്ലബ്ബ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

14 May 2021 10:41 AM GMT
എറണാകുളം പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം എറണാകുളം സി എ എസ് ഐ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ജില്ലാ കലക്ടര്‍ എസ് സുഹാസ്,കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ഓക്‌സിജന്‍: എറണാകുളത്ത് നിരീക്ഷണത്തിനായി 11 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍

11 May 2021 8:15 AM GMT
ഓക്‌സിജന്‍ വിതരണത്തില്‍ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്

കൊവിഡ്: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനത്തിന് ആര്‍ടി പി സി ആര്‍ നിര്‍ബന്ധം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

13 April 2021 3:04 PM GMT
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവരെ മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു

കൈനീട്ടവുമായി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടറും സംഘവും വീട്ടുപടിക്കല്‍ ; ബാലുവിന് ഇത്തവണ വിശേഷ വിഷു

11 April 2021 10:25 AM GMT
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അടിമാലി മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരിലെ കൂലിപ്പണിക്കാരനായ രാജന്റെയും ലക്ഷ്മിയുടെയും നാല് ആണ്‍മക്കളില്‍ ഒരാളായ ബാലുവിനെ കണ്ണിനകത്ത് വലിയ ട്യൂമറുമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ പരിശോധനയ്ക്ക് എത്താന്‍ ബാലുവിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ ബാലുവിനെ വീട്ടിലെത്തി പരിശോധിക്കാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചത്

ഇഡിക്കെതിരായ ക്രൈംബാഞ്ച് കേസ് : അന്വേഷണത്തിന് സ്റ്റേയില്ല ;30 ന് വീണ്ടും പരിഗണിക്കും

24 March 2021 9:25 AM GMT
30 വരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശമായ നടപടി പാടില്ലെന്ന് ക്രൈംബ്രാഞ്ചിനും സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.ഇരു വിഭാഗം ശക്തമായ വാദമാണ് ഹരജിയില്‍ കോടതിയില്‍ നടത്തിയത്.കേസ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയ്ക്കു മൂന്നില്‍ ഉയര്‍ത്തിയത്.എന്നാല്‍ കേസില്‍ സ്‌റ്റേ അനുവദിക്കരുതെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഉയര്‍ത്തിയത്

പൊതുമേഖല സംരക്ഷിക്കുക എന്നതില്‍ കുറഞ്ഞ ഒരു ഒത്തുത്തീര്‍പ്പിനും തയ്യാറല്ല: എളമരം കരീം എംപി

2 March 2021 6:10 AM GMT
കേരളത്തിലെ ഒരു പൊതുമേഖല സ്ഥാപനവും അതിനായി ഏറ്റെടുത്ത ഭൂമിയും വില്‍ക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ ഭൂമിയാണിത് അതിന് വില പറയാന്‍ എത്തുന്ന ഒരാളെയും ഈ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

ആഴക്കടല്‍ മല്‍സ്യബന്ധനം: കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ണമായും പിന്‍വലിക്കണമെന്ന് കെസിബിസി

23 Feb 2021 10:03 AM GMT
കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്‍ക്കുകയാണ്. ആ നിലയ്ക്ക് ഈ കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍

25 Jan 2021 2:56 PM GMT
പോലിസ്അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്രവും വിശദവുമായ അന്വേഷണത്തിന്റെ സിബിഐയെ ചുമതലപ്പെടുത്തണമെന്നും പ്രദീപിന്റെ മാതാവ് വസന്തകുമാരി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു

കൊവിഡ് വാക്‌സിന്‍; കേരളത്തിനുള്ള വാക്‌സിനുമായി രണ്ടാമത്തെ വിമാനം നാളെ കൊച്ചിയില്‍ എത്തും

19 Jan 2021 6:40 AM GMT
പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിലാണ് വാക്‌സിന്‍ എത്തിക്കുന്നത്.എറണാകുളം,കോഴിക്കോട്,ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിനാണ് എത്തുന്നത്.12 ബോക്‌സുകള്‍ എറണാകുളത്തിനും ഒമ്പതു ബോക്‌സുകള്‍ കോഴിക്കോടിനും ഒരു ബോക്‌സ ലക്ഷദ്വീപിനുമാണ്

കൊവിഡ്: ഉല്‍സവം, തിരുന്നാള്‍,പെരുനാള്‍ നടത്തിപ്പിന് പൊതുമാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

15 Jan 2021 12:27 PM GMT
ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍/ വഴിപാടുകള്‍ എന്നിവ ആള്‍ക്കൂട്ടം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി ലളിതമായി നടത്തണം. ആചാരപരമായി നടത്തുന്ന പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക്, ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേരെയും. ഔട്ട്ഡോര്‍ പരിപാടികളില്‍ പരമാവധി 200 പേരെയും മാത്രമേ കാണികളായി അനുവദിക്കുവാന്‍ പാടുള്ളു

സര്‍ക്കാര്‍ കണക്കിലില്ലാതെ നാലു പേര്‍: അന്വേഷണത്തിന് കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

13 Jan 2021 11:40 AM GMT
ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളും സര്‍ക്കാരിന്റെ കണക്കിലില്ലാതെ 18 വര്‍ഷമായി ജീവിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം:എറണാകുളം റിസര്‍വ് ബാങ്കിന് മുന്‍പില്‍ നാളെ എസ്ഡിപിഐ ഏകദിന ഉപവാസം നടത്തും

23 Dec 2020 4:39 PM GMT
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപവാസം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ഓഫീസുകള്‍ക്ക് മുമ്പിലും നേതാക്കള്‍ ഉപവസിക്കും.എറണാകുളത്ത് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ലഘൂകരണം; പര്യടനത്തിനായി ടാറ്റ നെക്സണ്‍ ഇവി

15 Dec 2020 10:47 AM GMT
ചെറിഷ് എക്സ്പെഡിഷന്‍സ് തിരഞ്ഞെടുത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് സവിശേഷ വ്യക്തികള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാത അനുഭവങ്ങളെ അറിയുന്നതിനായി കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര നടത്തും

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യണമെന്ന് ഇ ഡി; കോടതിയില്‍ അപേക്ഷ നല്‍കി

11 Dec 2020 1:07 PM GMT
സ്വര്‍ണക്കടത്ത്,വിദേശ കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെയും മറ്റു ഉന്നത വ്യക്തികളുടെയും പങ്ക് സംബന്ധിച്ച് സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്

ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

7 Dec 2020 10:24 AM GMT
1986 ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ 'ദൈവത്തിന്റെ കൈ' പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കല്‍ക്കത്തയിലോ, ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കല്‍ കേരളത്തിനാകെ ഗുണകരമെന്ന്മുഖ്യമന്ത്രി

4 Nov 2020 9:31 AM GMT
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ എല്ലാ റവന്യു ഓഫീസുകളിലും ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായിതാലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കടലാസ് രഹിതമാക്കിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്

പ്രളയ നഷ്ടപരിഹാരം: വെബ്സൈറ്റില്‍ വിവരങ്ങളില്ലെന്ന പേരില്‍ നിരസിച്ച അപ്പീലുകള്‍ സ്വീകരിക്കണമെന്ന് സ്ഥിരം ലോക് അദാലത്തിന് ഹൈക്കോടതി നിര്‍ദേശം

22 Oct 2020 2:28 PM GMT
അപ്പീലുകള്‍ സ്വീകരിക്കാത്തതിനെതിരെ കെ ടി റോക്കി ഉള്‍പ്പെടെ എറണാകുളം കോതാട് സ്വദേശികളായ പത്ത് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.2018 ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായിട്ടും മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നാരോപിച്ചാണ് ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയത്

ആരാധനാ സ്വാതന്ത്ര്യത്തിനായി നിയമ നിര്‍മ്മാണം നടത്തണമെന്ന്; യാക്കോബായ സഭയുടെ റിലേ ഉപവാസ സത്യാഗ്രഹം

4 Sep 2020 9:13 AM GMT
ഇന്നലെ മുതലാണ് യാക്കോബായ സഭ ഉപവാസ സത്യാഗ്രഹ സമരം ആരംഭിച്ചത്.രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉപവാസം നടക്കുക. സെപ്തംബര്‍ 9, 10, 11 തീയതികളില്‍ ഭദ്രാസന തലങ്ങളില്‍ വൈദീകരുടെയും, ഭദ്രാസന കൗണ്‍സിലിന്റെയും, ഭക്തസംഘടനകളുടെയും നേതൃത്വത്തിലും റിലേ ഉപവാസ സത്യഗ്രഹങ്ങള്‍ നടത്തപ്പെടും. സെപ്തംബര്‍ 13 മുതല്‍ സഭയിലെ എല്ലാ പള്ളികളിലും ഒരാഴ്ചത്തെ റിലേ സത്യാഗ്രഹം നടത്തപ്പെടും

വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 'ഹരിത കാംപസ് ചലഞ്ചു'മായികേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ വകുപ്പും

3 Sep 2020 10:21 AM GMT
ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വിദ്യാര്‍ഥികള്‍ക്കായും പ്രത്യേകം ചലഞ്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു ഹരിത ചലഞ്ചിനപ്പുറം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാംപസുകളിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ഈ പരിപാടിയ്ക്ക് അപേക്ഷിക്കാം

സ്വര്‍ണക്കടത്ത്; സന്ദീപ് നായര്‍ക്കായി കൊച്ചിയില്‍ കസ്റ്റംസിന്റെ പരിശോധന; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് സൂചന

9 July 2020 6:32 AM GMT
സ്വപ്‌ന സുരേഷിനു പിന്നാലെ ഇയാളും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടുന്നതിനായി നീക്കം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കൊച്ചിയില്‍ വ്യാപകമായി പരിശോധന നടത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിന്റെ ഭാഗമായി ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം

രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടത്തണം;കലൂര്‍ സ്റ്റേഡിയം തിരികെ ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎയ്ക്ക് കത്ത് നല്‍കി

16 Jun 2020 9:06 AM GMT
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേയക്ക് ലീസിന് നല്‍കികൊണ്ട് എഗ്രിമെന്റുള്ളതാണെന്ന് കെസിഎ ജിസിഡിഎയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.2014 ആഗസ്റ്റ് 30 ന് 30 വര്‍ഷത്തേയക്ക് സ്റ്റേഡിയം കെസിഎയ്ക്ക് വിട്ടു നല്‍കിക്കൊണ്ട് ജിസിഡിഎ എഗ്രിമെന്റ് വെച്ചിട്ടുണ്ട്.2014 ഒക്്‌ടോബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റവും ഒടുവിലായി രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടന്നത്.ഇതിനു ശേഷം ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിനായി സ്്‌റ്റേഡിയം ജിസിഡിഎയുടെ അഭ്യര്‍ഥന പ്രകാരം ഫിഫയക്ക് കൈമാറി.പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പക്കലാണ് സ്റ്റേഡിയം.

മകളെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനത്തിൽ വീട്ടിലെത്തിച്ചു; മാതാപിതാക്കൾക്കും ഡ്രൈവർക്കുമെതിരെ കേസ്

25 April 2020 6:15 AM GMT
വിവരമറിഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര സിഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ പോലിസെത്തി രഘുനാഥന്റെ കട അടപ്പിച്ചു.
Share it