Kerala

ശക്തമായ മഴയും കാറ്റും: എറണാകളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘമെത്തി

കടലാക്രമണവും വെള്ളപ്പൊക്കവും രൂക്ഷമായ ചെല്ലാനം മേഖലയിലാണ് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്. ചെല്ലാനത്ത് കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ജില്ലാ കല്ക്ടര്‍ വ്യക്തമാക്കി. കൊച്ചി താലൂക്കില്‍ മൂന്നു ക്യാംപുകളിലായി മുപ്പതോളം പേരെയാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ക്യാംപുകളിലെത്തുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ശക്തമായ മഴയും കാറ്റും: എറണാകളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘമെത്തി
X

കൊച്ചി: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 28 പേരടങ്ങുന്ന എന്‍ഡിആര്‍ഫ് സംഘം എത്തിയിട്ടുണ്ട്. ഇവരെ കടലാക്രമണവും വെള്ളപ്പൊക്കവും രൂക്ഷമായ ചെല്ലാനം മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്. ചെല്ലാനത്ത് കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ജില്ലാ കല്ക്ടര്‍ വ്യക്തമാക്കി. കൊച്ചി താലൂക്കില്‍ മൂന്നു ക്യാംപുകളിലായി മുപ്പതോളം പേരെയാണ് ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ക്യാംപുകളിലെത്തുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

കൊവിഡ് രോഗം കണ്ടെത്തുന്നവരെ കുമ്പളങ്ങിയിലെ എഫ്എല്‍ടിസിയിലേക്ക് മാറ്റും. കടവന്ത്ര പി ആന്‍ഡ് ടി കോളനിയിലുളളവരെ കേന്ദ്രീയ വിദ്യാലത്തിലേക്ക് രണ്ട് കുടുംബങ്ങളിലെ എട്ടുപേരെ മാറ്റിപ്പാര്‍പ്പിച്ചു. മുല്ലശേരി കനാല്‍ റോഡ്, കാരിക്കാമുറി, കലൂര്‍ സബ്സ്റ്റേഷന്‍, പനമ്പിളളി നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇത് ഹൈ പവര്‍ മോട്ടോര്‍ വെച്ച പമ്പ് ചെയ്ത് കളയുന്നതിനുള്ള നടപടി സ്വീകരിച്ചു. ഹൈ പവര്‍ മോട്ടറുകള്‍ ആലപ്പുഴയില്‍ നിന്ന് എത്താനുണ്ട്. ചെല്ലാനം മേഖലയില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. ചെല്ലാനത്തും കൊച്ചി നഗര മേഖലയിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസിനും ഫയര്‍ ഫോഴ്സിനും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി

Next Story

RELATED STORIES

Share it