Kerala

യാത്രക്കാര്‍ക്ക് അനുകൂല്യങ്ങള്‍ :സിയാലും എയര്‍ ഇന്ത്യ എക്‌സ്പ്രസും ധാരണാപത്രത്തില്‍ ഒപ്പു വച്ചു

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് രാജ്യന്തര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു ഷോപ്പിംഗ് നടത്തുമ്പോള്‍ 15% മുതല്‍ 20% കിഴിവ് ലഭിക്കും.ഇതിനുപുറമെ എല്ലാ യാത്രക്കാരെയും ഉള്‍പ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പിലാക്കുന്നു. നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സൗജന്യ ടിക്കറ്റുകള്‍ ലഭിക്കും

യാത്രക്കാര്‍ക്ക് അനുകൂല്യങ്ങള്‍ :സിയാലും എയര്‍ ഇന്ത്യ എക്‌സ്പ്രസും   ധാരണാപത്രത്തില്‍ ഒപ്പു വച്ചു
X

കൊച്ചി:കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍), എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡും യാത്രക്കാര്‍ക്ക് പുതിയ പദ്ധതികളും അനുകൂല്യങ്ങളും നടപ്പിലാക്കുന്നത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.സിയാല്‍ മാനേജിംഗ് ഡയറക്ടറും, സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ എസ് സുഹാസും, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അലോക് സിംഗ് എന്നിവരാണ് ധാരണപത്രങ്ങള്‍ ഒപ്പുവെച്ചത്.എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് രാജ്യന്തര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു ഷോപ്പിംഗ് നടത്തുമ്പോള്‍ 15% മുതല്‍ 20% കിഴിവ് ലഭിക്കും.

ഇതിനുപുറമെ എല്ലാ യാത്രക്കാരെയും ഉള്‍പ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പിലാക്കുന്നു. നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സൗജന്യ ടിക്കറ്റുകള്‍ ലഭിക്കും.സിയാലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ലിമിറ്റഡും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ ദൃഢമാക്കാന്‍ ധാരണാപത്രം ഒപ്പിടുന്നത് വഴി സാധിക്കുമെന്ന് സുഹാസ് വ്യക്തമാക്കി.യാത്രക്കാര്‍ക്ക് രാജ്യാന്തര സേവനങ്ങള്‍ ഒരുക്കുവാന്‍ ആണ് സിയാലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും ലക്ഷ്യമിടുന്നത്. സിയാല്‍ നിന്നു ഏറ്റവും അധികം രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്.പരമാവധി യാത്രക്കാരിലേക്ക് അനുകൂല്യങ്ങള്‍ എത്തിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ ഈ കരാര്‍ വഴി സാധിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ലിമിറ്റഡ് ചെയര്‍മാന്‍ അലോക് സിംഗ് പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ വിമാന താവളമാണ് ഇത്. കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് യാത്ര അവസരം നഷ്ടമായി. എന്നാല്‍ ആഗോളതലത്തില്‍ വ്യോമയാന മേഖല ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. വിമാനത്താവളങ്ങളുമായി ചേര്‍ന്നുള്ള ഇത്തരം പദ്ധതികള്‍ കൂടുതല്‍ യാത്ര അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നത്തോടെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ ഉണര്‍വുകള്‍ സൃഷ്ടിക്കാന്‍ സിയാലിനും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it