സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യണമെന്ന് ഇ ഡി; കോടതിയില്‍ അപേക്ഷ നല്‍കി
സ്വര്‍ണക്കടത്ത്,വിദേശ കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെയും മറ്റു ഉന്നത വ്യക്തികളുടെയും പങ്ക് സംബന്ധിച്ച് സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെയും പി എസ് സരിത്തിനെയും മൂന്ന് ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്ത,വിദേശ കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെയും മറ്റു ഉന്നത വ്യക്തികളുടെയും പങ്ക് സംബന്ധിച്ച് സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
സ്വപ്‌നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെയും സഹ അന്വേഷണ ഉദ്യോഗസ്ഥനെയും അനുവദിക്കമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടുന്നത്.സ്വപ്‌ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമാണ് റിമാന്റില്‍ കഴിയുന്നത്.
RELATED STORIES
ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMT