Latest News

ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം മല്‍സരങ്ങളുടെ സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു

തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും

ഐഎസ്എല്‍:  കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം മല്‍സരങ്ങളുടെ സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു
X

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഐഎസ്എല്‍ ഒന്‍പതാം സീസണിലെ എല്ലാ ഹോം മല്‍സരങ്ങള്‍ക്കുമുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും. ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ഹോം മല്‍സരങ്ങള്‍ക്കുമുള്ള സീറ്റാണ് സീസണ്‍ ടിക്കറ്റിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. സ്‌റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളില്‍ ഉള്‍പ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളില്‍ ഇരുന്ന് മല്‍സരങ്ങള്‍ കാണാനുള്ള അവസരവും സീസണ്‍ പാസിലൂടെ ആരാധകര്‍ക്ക് ലഭിക്കും.

ഇതിന്പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകള്‍ കാണാനുള്ള അവസരവുമുണ്ട്. മല്‍സര ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങള്‍ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികള്‍ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാവും.

'എല്ലായ്‌പ്പോഴും ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച സ്‌നേഹം അതിരില്ലാത്തതാണ്, അവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനാണ് സീസണ്‍ ടിക്കറ്റുകള്‍ തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഇതാദ്യമായി ഐഎസ്എല്‍ ഒന്‍പതാം സീസണിലാണ് തങ്ങള്‍ സീസണ്‍ ടിക്കറ്റുകള്‍ കൊണ്ടുവരുന്നത്.

സീസണ്‍ പാസ് ഉപയോഗിച്ച്ആരാധകര്‍ക്ക് ഒറ്റത്തവണ വാങ്ങലിലൂടെ എല്ലാ ഹോം മല്‍സരങ്ങളും കാണാന്‍ കഴിയും. മല്‍സര ദിവസത്തെ അനുഭവവും, ടിക്കറ്റ് വിലയും ഏറെ സൗകര്യപ്പെടുത്തുക എന്നതായിരുന്നു സീസണ്‍ ടിക്കറ്റിലൂടെ തങ്ങളുടെ ലക്ഷ്യം. കൂടുതല്‍ അനുഭവ സമ്പന്നമായ ഓഫറുകളും ഫീച്ചറുകളും ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തങ്ങളുടെ സീസണ്‍ ടിക്കറ്റ് പ്രോഗ്രാം പടിപടിയായി പടുത്തുയര്‍ത്തുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.ഹീറോ ഐഎസ്എല്‍ 2022/23ന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സജ്ജമായിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it