കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; സ്ത്രീകളടക്കം ഏഴംഗ സംഘം പിടിയില്‍
കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്,ഷംന, കാസര്‍കോഡ് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍ , എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കാനാട് നിന്നും പിടിയിലായത്

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്നു വേട്ട.ഒരു കോടി രൂപയിലധികം വില വരുന്ന മാരക മയക്ക്മരുന്നായ എംഡിഎംയുമായി സ്ത്രീകളടക്കം ഏഴു പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്,ഷംന, കാസര്‍കോഡ് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍ , എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കാനാട് നിന്നും പിടിയിലായത്.
ചെന്നെയില്‍ നിന്ന് ആഡംബര കാറില്‍ കുടുംബസമേതമെന്ന രീതിയില്‍ സ്ത്രീകളും വിദേശ ഇനത്തില്‍ പെട്ടനായ്ക്കളുടെയും മറവില്‍ ചെക് പോസ്റ്റുകളിലും വാഹന പരിശോധന കളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചു എം ഡി എം എ കൊണ്ട് വന്നു കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്ന വന്‍ സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കാക്കനാട് ഉള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.ഇവരില്‍ നിന്നും 90ഗ്രാം എം ഡി എം എ യും ഒരു കാറും മൂന്ന് വിദേശ നായ്ക്കളെയും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി അന്വേഷണ സംഘം പറഞ്ഞു.
എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റിന്റെയും വിദഗ്ദമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡു ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചുമതല ഉള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാര്‍, ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണ കുമാര്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനണറേറ്റ് കൊച്ചി സൂപ്രണ്ട് വി വിവേക് , കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ മാരായ റെമീസ് റഹിം ഷിനുമോന്‍ അഗസ്റ്റിന്‍, ലിജിന്‍ കമാല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബസന്ത് കുമാര്‍, അരുണ്‍കുമാര്‍, അനൂപ് െ്രെഡവര്‍ ശ്രാവണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT