അരക്കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശികള്‍ പിടിയില്‍
ബീഹാര്‍ സ്വദേശികളായ ബജറങ്കി കുമാര്‍ (23), സമര് കുമാര്‍ (19) എന്നിവരെയാണ് 118 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കാക്കനാട് ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലിസും ചേര്‍ന്ന് പിടികൂടിയത്
കൊച്ചി: എറണാകുളത്ത് അരക്കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.ബജറങ്കി കുമാര്‍ (23), സമര് കുമാര്‍ (19) എന്നിവരെയാണ് അരക്കിലോ കഞ്ചാവുമായി കാക്കനാട് ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലിസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ പക്കലുണ്ടായ ബാഗില്‍ നിന്നും 118 ചെറിയ പൊതികളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
ബീഹാറില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് ചെറിയ പൊതികളാക്കിയാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്. ഒരു പൊതി ഗഞ്ചാവിന് 500 രൂപ നിരക്കിലാണ് ഇവര്‍ ഈടാക്കിയിരുന്നത്. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
കെജ്രിവാളിൻ്റെ മോചനം: ഹരിയാനയിൽ നേട്ടം മോഹിച്ച് ബിജെപി
15 Sep 2024 6:56 AM GMTമീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMT