Top

You Searched For "kochi city police"

പുതുവല്‍സരാഘോഷം: പാര്‍ടികളില്‍ മയക്കുമരുന്നുപയോഗം നടന്നാല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കൊച്ചി സിറ്റി പോലിസ്

31 Dec 2019 6:21 AM GMT
പാര്‍ടികളിലും ആഘോഷങ്ങളിലും മയക്കുമരുന്ന് വിതരണവും ഉപയോഗവും കര്‍ശനായി വിലക്കിയരിക്കുന്നതായി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇത് ലംഘിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുപയോഗം കണ്ടെത്തിയാല്‍ ആഘോഷം സംഘടിപ്പിക്കുന്ന ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

കൊച്ചിയില്‍ തീപിടുത്തം തുടര്‍ക്കഥയാകുന്നു; കര്‍ശന നടപടിയുമായി കൊച്ചി സിറ്റി പോലിസ്

29 May 2019 4:41 AM GMT
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാളുകള്‍, തിയറ്ററുകള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിങ്ങും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു. വൈദ്യുത നിയന്ത്രണ സംവിധാനവും വയറിങ്ങും പരിശോധിച്ച് സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം

പോലിസ് യൂനിഫോമുകള്‍ക്ക് സമാനമായ യൂനിഫോമുകള്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കൊച്ചി സിറ്റി പോലിസ്

8 May 2019 6:26 AM GMT
പോലിസിന്റെയോ മറ്റു സേനാവിഭാഗങ്ങളുടെയോ യൂനിഫോമുകളോട് സാമ്യമുളള യൂനിഫോമുകള്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണറും ഡി ഐ ജിയുമായ എസ് സുരേന്ദ്രന്‍.ഇത്തരത്തില്‍ യൂനിഫോമുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്്. ലംഘിച്ചാല്‍ നടപടി സ്വീകരിക്കും.സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കുമ്പോള്‍ കഴിവതും സൈനിക,അര്‍ധന സൈനിക വിഭാങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കണം

വിദേശ ജോലി റിക്രൂട്ടമെന്റ്; ഏജന്‍സികള്‍ക്ക് കടിഞ്ഞാണിട്ട് കൊച്ചി സിറ്റി പോലിസ്

7 May 2019 10:23 AM GMT
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.വിദേശ റിക്രൂട് മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്റര്‍വ്യൂന് മുമ്പായി നടത്തുന്ന സ്ഥലവും തിയതിയും പോലിസിനെ മുന്‍കൂറായി അറിയിച്ച് അനുമതി വാങ്ങണം.ഉദ്യോഗാര്‍ഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴില്‍ തന്നെയാണ് ലഭിക്കുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം

റെയിഡില്‍ പിടിച്ച കോടിക്കണക്കിനു രൂപയുമായി മുങ്ങിയ സംഭവം: പിടിയിലായ പോലിസുകാരെ ഇന്ന് പഞ്ചാബിനു കൊണ്ടുപോകും

2 May 2019 6:29 AM GMT
ഇരുവരെയും അറസ്റ്റു ചെയ്ത വിവരം കൊച്ചി സിറ്റി പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് ഞ്ചാബില്‍ നിന്നും എസ് പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ കൊച്ചിയില്‍ എത്തി.ഇരുവരെയും എറണാകുളത്തെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷമാണ് പഞ്ചാബ്് പോലിസിന് കൈമാറിയത്.ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ് പഞ്ചാബിലേക്ക് കൊണ്ടുപോകും

ഓപറേഷന്‍ കിംഗ് കോബ്ര: കൊച്ചിയില്‍ ഒരു മാസത്തില്‍ പിടിച്ചത് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷും

27 April 2019 2:14 PM GMT
165 കേസുകളിലായി 190 ഓളം പേര്‍ അറസ്റ്റിലായിരുന്നു.പൊതുജനങ്ങളില്‍ നിന്നും കുടുതല്‍ വിവര ശേഖരണത്തിന്റെ ഭാഗമായി ആരംഭിച്ച കണക്ട് ടു കമ്മീഷണര്‍ എന്ന മൊബൈല്‍ വാട്‌സ് ആപ് നമ്പര്‍ വഴിയും നിരവധി കുറ്റവാളികളെ കുടുക്കാന്‍ പോലിസിനു കഴിഞ്ഞു.

കിംഗ് കോബ്ര ഓപറേഷനില്‍ 10 കിലോ കഞ്ചാവമായി യുവാക്കള്‍ അറസ്റ്റില്‍

6 April 2019 12:35 AM GMT
സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നടപ്പിലാക്കുന്ന ഓപറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി എസ് സുരേഷ്, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസ് എന്നിവരുടെ നേതൃത്തിലാണ് പ്രതികളെ പിടികൂടിയത്.

ഉരുകുന്ന വെയിലില്‍ കൊച്ചിയിലെ ട്രാഫിക് പോലീസുകാര്‍ ഇനി കുടപിടിച്ചു ഗതാഗതം നിയന്ത്രിക്കും

5 April 2019 1:11 PM GMT
പദ്ധതിയുടെ ആദ്യ ഘട്ടമായി 250 കുടകളാണ് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

സുരക്ഷാ ഭീഷണി; കൊച്ചിയിലെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സുരക്ഷ ശക്തമാക്കുന്നു

4 April 2019 11:51 AM GMT
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്ന ജനറല്‍ മാനേജര്‍മാരുടെയും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഓപറേഷന്‍ കിങ് കോബ്ര തുടരുന്നു;കൊച്ചിയില്‍ ഗുണ്ടകള്‍ നെട്ടോട്ടത്തില്‍

21 March 2019 2:52 AM GMT
ആദ്യ ദിവസം 65 ലധികം ഗുണ്ടകളാണ് പിടിയിലായതെങ്കില്‍ ഇന്നലെ നടന്ന ഓപറേഷനില്‍ 46 ഓളം ഗുണ്ടകളെയാണ് പിടികൂടിയത്.പരിശോധനയില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 48 പേര്‍ക്കെതിരേയും സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളുമായി കറങ്ങി നടന്ന 60 ഓളം ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ ഓപ്പറേഷന്‍ കിംഗ് കോബ്രയുമായി പോലിസ്: ആദ്യ ദിനം പിടിയിലായത് 45 പേര്‍

19 March 2019 1:17 AM GMT
കൊച്ചി നിവാസികളുടെയും വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തുന്നവരുടെയും സുരക്ഷയുടെ ഭാഗമായിട്ടാണ് ഓപ്പറേഷന്‍ കിംഗ് കോബ്ര പദ്ധതി നടപ്പിലാക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. ഗുണ്ടാ പശ്ചാത്തലമുള്ളവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയും അവര്‍ ഉള്‍പ്പെട്ട കേസിന്റെ സ്വഭാവമനുസരിച്ച് തരം തിരിച്ച് നിരീക്ഷിക്കുകയും കരുതല്‍ തടങ്കല്‍ പോലുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു
Share it