എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന അഞ്ചരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
തമിഴ്‌നാട്,കടലൂര്‍, തിട്ടകുടി, പാളയം , അക്കന്നൂര്‍ ദേശത്ത് ,75 മെയിന്‍ റോഡ് ശങ്കരനാരായണ സ്വാമി(43) യെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം എറണാകുളം നോര്‍ത്തില്‍ നിന്നും പിടികൂടിയത്
കൊച്ചി: ആന്ധ്ര പ്രദേശില്‍ നിന്നും കടത്തിക്കൊണ്ടുവന്ന അഞ്ചരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി എറണാകുളത്ത് പിടിയിലായി.തമിഴ്‌നാട്,കടലൂര്‍, തിട്ടകുടി, പാളയം , അക്കന്നൂര്‍ ദേശത്ത് ,75 മെയിന്‍ റോഡ് ശങ്കരനാരായണ സ്വാമി(43) യെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം എറണാകുളം നോര്‍ത്തില്‍ നിന്നും പിടികൂടിയത്.ഇയാളില്‍ നിന്നും 5.580 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.
എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഷാഡോ ടീമംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനി എം, അനസ് എന്നിവര്‍ ദിവസങ്ങളായി നടത്തിയ രഹസ്യാന്വേഷണ നീക്കത്തിലൂടെയാണ് പ്രതിയിലേക്ക് എത്താന്‍ സാധിച്ചത്. പ്രതി കഞ്ചാവ് വാങ്ങാന്‍ ആന്ധ്രയിലേക്ക് പോയ വിവരം സി ഐ അന്‍വര്‍ സാദത്തിന് ഒരാഴ്ചമുമ്പ് വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് ഇയാളുടെ വരവിനായി എക്‌സൈസ് കാത്തിരിക്കുകയായിരുന്നു.ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി ഇയാള്‍ ഇന്ന് രാവിലെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ വന്നിറങ്ങിയതായി എക്‌സൈസിന് വിവരം ലഭിച്ചു.തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ എം ഐ ഷാനവാസ് റോഡില്‍ നിന്നും കഞ്ചാവുമായി പിടികൂടുകയായിരുന്നു.
ബാഗിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഒരു മൊബൈല്‍ ഫോണും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് .കഞ്ചാവ് 18,000 രൂപയ്ക്ക് ആന്ധ്രയില്‍നിന്ന് രണ്ടുദിവസം മുമ്പ് വാങ്ങിയതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.ആന്ധ്രയില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തെ പറ്റി തമിഴ്‌നാട് തിരുവണ്ണാമല ശിവക്ഷേത്രത്തിനു സമീപമുള്ള സ്വാമി എന്ന് വിളിപ്പേരുള്ള ആളാണ് വിവരം നല്‍കിയത്.തുടര്‍ന്നാണ് ആന്ധ്രയില്‍ എത്തി കഞ്ചാവ് വാങ്ങിയതെന്നും ഇയാള്‍ പറഞ്ഞു.18,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് 1,30,000 ആയിരം രൂപയ്ക്കാണ് കേരളത്തില്‍ കൊണ്ടുവന്ന് എറണാകുളം നോര്‍ത്ത്, തൃക്കാക്കര , കടവന്ത്ര എന്നീ സ്ഥലങ്ങളി ല്‍ വില്‍പ്പന നടത്തുന്നത്. ലോക് ഡൗണ്‍ ആയതിനാല്‍ മദ്യം ലഭിക്കാത്തതിനാല്‍ കഞ്ചാവിനും മറ്റു മയക്കുമരുന്നുകളും നല്ല ഡിമാന്‍ഡാണ്.
മുമ്പ് ഒരു പൊതി 500 രൂപയ്ക്കാണ് വിറ്റിരുന്നതിന് ഇപ്പോള്‍ 700 രൂപയും ചിലപ്പോള്‍ 1000 രൂപയും വില കിട്ടാറുണ്ടെന്നും ഇയാള്‍ പറഞ്ഞതായി എക്‌സൈസ് സംഘം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും പ്രതി ഇവിടെ കഞ്ചാവ് കച്ചവടം നടത്തുന്നുണ്ട്. ഒരു പൊതി കഞ്ചാവ് വില്‍ക്കുമ്പോള്‍ 100 രൂപയാണ് കമ്മീഷന്‍ നല്‍കുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ തീവണ്ടി സര്‍വ്വീസില്ലാത്തതിനാല്‍ കഞ്ചാവ് ആന്ധ്രയില്‍ നിന്നും വിശാഖപട്ടണത്ത് നിന്നും വരുന്നത് കുറവാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യക്കാര്‍ കൂടി.ഇത് മുതലെടുത്താണ് പ്രതി കഞ്ചാവ് വാങ്ങാന്‍ ആന്ധ്രയില്‍ എത്തിയത്. പ്രതിക്ക് തമിഴ്‌നാട്ടില്‍ ഭാര്യയും രണ്ട് ആണ്‍കുട്ടികളും ഉണ്ട്.ഭാര്യ പെരുമ്പള്ളൂരില്‍ നേഴ്‌സായി ജോലി ചെയ്യുകയാണന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അഞ്ചു ചെക്ക് പോസ്റ്റ് കടന്നാണ് കഞ്ചാവുമായി ആന്ധ്രയില്‍ നിന്നും ഇയാള്‍ എത്തുന്നത്.ഇവിടങ്ങളില്‍ വെച്ച് ആരും പിടികൂടിയില്ല.ആന്ധ്ര മുതല്‍ സേലം വരെ ബസിലായിരുന്നു എത്തിയത്.ബസിലെ കണ്ടക്ടര്‍ക്ക് ഇയാളുടെ പക്കലുള്ളത് കഞ്ചാവാണെന്ന് ബോധ്യമായതോടെ അയാള്‍ക്ക് 500 രൂപ നല്‍കിയതായി പ്രത സമ്മതിച്ചുവെന്നും എക്‌സൈസ് വ്യക്തമാക്കി.ആന്ധ്രയില്‍ 3,000 രൂപയാണ് കഞ്ചാവിന് നല്‍കുന്നത്.ആവശ്യക്കാരെ ബൈക്കിലെത്തി വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. കിലോമീറ്ററോളം സഞ്ചരിച്ച് ഉള്‍വനത്തിലെത്തി ആദ്യം സാമ്പിള്‍ നല്‍കും.അത് വലിച്ചു ഗുണ നിലവാരം ഉറപ്പാക്കി വില പറയും. ശങ്കരനാരായണ സ്വാമി ഇത്തരത്തിലാണ് കഞ്ചാവ് വാങ്ങിയതെന്നും എക്‌സൈസ് സംഘം പറഞ്ഞു.
ഇയാള്‍ മുമ്പും കഞ്ചാവ് കടത്തിക്കൊണ്ടു വന്നതായി വിവരംലഭിച്ചിട്ടുണ്ട്.പ്രതി എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളിലും കൊല്ലം കാവനാട്ടിലുംമീന്‍ പിടിക്കുവാന്‍ തൊഴിലാളികളോടൊപ്പം ഇയാള്‍ പോകാറുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു.എക്‌സൈസ് സി ഐ അന്‍വര്‍ സാദത്തി നൊപ്പം പ്രിവന്റീവ് ഓഫീസര്‍ ടി എം വിനോദ,് സിഇഒ മാരായ അനസ്, റെനി, ദീപു തോമസ് ,ജെയിംസ് എന്നിവരും പ്രതിയെ പിടിക്കാന്‍ നേതൃത്വം നല്‍കി.
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT