അങ്കമാലിയില്‍ വീണ്ടും മയക്ക്മരുന്നു വേട്ട; ബംഗളുരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടു വന്ന എംഡിഎംഎ യുമായി യുവാവ് പിടിയില്‍
പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടില്‍ സുധീര്‍ (24) നെയാണ് എറണാകുളം റൂറല്‍ ഡിസ്ടിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും , അങ്കമാലി പോലിസും ചേര്‍ന്ന് പിടികൂടിയത്

കൊച്ചി: അങ്കമാലിയില്‍ വീണ്ടും മയക്കു മരുന്നു വേട്ട.ബംഗളുരുവില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടു വന്ന 50 ഗ്രാം എംഡിഎംഎ യുമായി യുവാവ് പോലിന്റെ പിടിയില്‍. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടില്‍ സുധീര്‍ (24) നെയാണ് എറണാകുളം റൂറല്‍ ഡിസ്ടിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും , അങ്കമാലി പോലിസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അങ്കമാലി കെഎസ്ആര്‍ടി സി ബസ് സ്റ്റാന്റിന് മുന്‍വശം ടൂറിസ്റ്റ് ബസില്‍ നിന്നും പിടികൂടിയത്.
ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഹെല്‍മറ്റ് തോള്‍ ബാഗില്‍ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഇയാള്‍ ഡിഗ്രി മുതല്‍ പഠിച്ചത് ബംഗളുരുവിലാണ്.സി ജെ എന്ന് വിളിക്കുന്ന സുഡാന്‍ വംശജന്‍ ബൈക്കില്‍ ഹെന്നൂര്‍ എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്ന് ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.പിടികൂടിയ എംഡിഎംഎയ്ക്ക് ലക്ഷങ്ങള്‍ വിലവരും. കഴിഞ്ഞ മാസം ബംഗളുരുവില്‍ നിന്ന് കടത്തിയ 168 ഗ്രാം എംഡിഎംഎ ദേശിയ പാതയില്‍ നെടുമ്പാശേരി കരിയാട് ജംഗ്ഷനില്‍ നിന്ന് പോലിസ് പിടികൂടിയിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
ഡിവൈഎസ്പിമാരായ പി കെ ശിവന്‍ കുട്ടി, സക്കറിയ മാത്യു, എസ്എച്ച് ഒ സോണി മത്തായി, എസ്‌ഐമാരായ എല്‍ദോ പോള്‍, മാര്‍ട്ടിന്‍ ജോണ്‍, എഎസ്‌ഐ റെജിമോന്‍ , സിപിഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നും, പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT