മയക്കുമരുന്നുമായി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍
കോടനാട്, ചെട്ടിനട തേനന്‍ ജോമോന്‍ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിന്‍ (28), പവറട്ടി എലവള്ളി പള്ളിക്കടവില്‍ വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് കാഞ്ഞൂര്‍ പുതിയേടം ഭാഗത്ത് നിന്ന് കാലടി പോലിസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ, ഹാഷിഷ്, ചാരായം എന്നിവ കണ്ടെടുത്തതായി പോലിസ് പറഞ്ഞു

കൊച്ചി: മയക്കുമരുന്നുമായി നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളായ മുന്ന് യുവാക്കള്‍ പോലിസിന്റെ പിടിയില്‍. കോടനാട്, ചെട്ടിനട തേനന്‍ ജോമോന്‍ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിന്‍ (28), പവറട്ടി എലവള്ളി പള്ളിക്കടവില്‍ വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് കാഞ്ഞൂര്‍ പുതിയേടം ഭാഗത്ത് നിന്ന് കാലടി പോലിസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ, ഹാഷിഷ്, ചാരായം എന്നിവ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പുതിയേടം ജംഗ്ഷനില്‍ സംഘട്ടനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസെത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. ഇവരില്‍ ഒരാളുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ പ്രത്യേക പിച്ചളപ്പിടിയില്‍ തീര്‍ത്ത വലിയൊരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ കാലടി, പെരുമ്പാവൂര്‍, കോടനാട്, ഗുരുവായൂര്‍ എന്നീ സ്‌റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതികളാണെന്നും പോലിസ് പറഞ്ഞു.ഇവര്‍ സഞ്ചരിച്ച വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനക്ക് കൊണ്ടുവന്നതാണ് മയക്കു മരുന്നുകളെന്ന് പ്രതികള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. പെരുമ്പാവുര്‍ ഡിവൈഎസ്പി ഇ പി റെജി, കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി എല്‍ സ്‌റ്റെപ്‌റ്റോ ജോണ്‍, കെ സതീഷ് കുമാര്‍, പി വി ദേവസി, ജെയിംസ് മാത്യു, അസിസ്റ്റന്റ്് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോഷി തോമസ്, എം എസ് ശിവന്‍ അബ്ദുള്‍ സത്താര്‍ , സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ സി സലി ,എ കെ ബേസില്‍, സിദ്ധീഖ് മുഹമ്മദ്, അമൃത എം നായര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
RELATED STORIES
വയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTമംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT