Kerala

പതിമൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

അസം ഗാരമാരി സ്വദേശി റാഷിദ് അലി (37 )യെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കിലോയ്ക്ക് 3,000 രൂപയ്ക്ക് അസമില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് ചെറിയ പൊതികളാക്കി അഞ്ഞൂറും , ആയിരവും രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്

പതിമൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
X

കൊച്ചി: പതിമൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഗാരമാരി സ്വദേശി റാഷിദ് അലി (37 )യെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്ത് വരുന്ന പ്രതി നാല് ദിവസംമുന്‍പാണ് അസമില്‍ പോയി വന്നത്. കിലോയ്ക്ക് 3,000 രൂപയ്ക്ക് അസമില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് ചെറിയ പൊതികളാക്കി അഞ്ഞൂറും , ആയിരവും രൂപയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്.

പറക്കോട് വെമ്പള്ളിക്കടുത്ത് കെട്ടിടങ്ങളുടെയും, കിണര്‍ റിംഗ് വര്‍ക്കിന്റെയും കോണ്‍ട്രാക്ടറുടെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാര്യാ സഹോദരനൊപ്പം രണ്ടു ദിവസം മുമ്പാണ് താമസിക്കാന്‍ വന്നതെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയാലാണ് പ്രതി പിടിയിലാകുന്നത്.

എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി എം കേഴ്‌സണ്‍, എസ്‌ഐ മാരായ എം പി എബി , എ ബി സതീഷ്, ടി സി ജോണി, എഎസ്‌ഐ മാരായ കെ പി വിജു, കെ എ നൗഷാദ് , എന്‍ കെ ജേക്കബ്ബ് , എം ജി സജീവ് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ എല്‍ദോ മാത്യൂ , എം കെ അലി കുഞ്ഞ്, വര്‍ഗീസ് ടി വേണാട്ട്, എഡ്വിന്‍ മാത്യൂ ,ഹോംഗാര്‍ഡ് , എന്‍ കെ യാക്കോബ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it