ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലിസ് പിടിയില്‍
നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി അബ്ദുര്‍ റഹിം (30) ആണ് കോതമംഗലം പോലിസിന്റെ പിടിയിലായത്.21 ചെറിയ കുപ്പികളിലാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്

കൊച്ചി:വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലിസ് പിടിയില്‍.നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി അബ്ദുര്‍ റഹിം (30) ആണ് കോതമംഗലം പോലിസിന്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. 21 ചെറിയ കുപ്പികളിലാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഒരു ബോട്ടിലിന് ആയിരം രൂപ മുതലാണ് ഇയാള്‍ വാങ്ങിയിരുന്നതെന്നും ആസാമില്‍ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നം അബ്ദുര്‍ റഹിം പറഞ്ഞതായി പോലിസ് വ്യക്തമാക്കി.

ആറുമാസമായി നെല്ലിക്കുഴിയിലാണ് ഇയാള്‍ താമസിക്കുന്നത്. ഒരു മാസം മുമ്പാണ് ഇയാള്‍ അസമില്‍ പോയി വന്നത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റൂറല്‍ ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശിയെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ എസ്എച്ച്ഒ ബേസില്‍ തോമസ് , എസ്‌ഐ ഇ പി ജോയി, എഎസ്‌ഐമാരായ കെ എ സിദിഖ്, രഘുനാഥ്, പി എം മുഹമ്മദ് എസ്‌സിപിഒ മാരായ പി എ ഷിയാസ്, രഞ്ജിത് നായര്‍, വിനോയ് കക്കാട്ടുകുടി, ടി ആര്‍ ശ്രീജിത്, പി എം അജിംസ് തുടങ്ങിയവരാണ് അന്വേഷണത്തിലുണ്ടായിരുന്നത്.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT