എറണാകുളത്ത് മയക്കു മരുന്നുമായി സ്ത്രീയടക്കം എട്ടംഗ സംഘം പിടിയില്‍
മയക്കു മരുന്ന് വില്‍ക്കാനെത്തിയ നാലു പേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. സംഘം ഉപയോഗിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കൊച്ചി :എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മയക്ക് മരുന്ന് വില്‍പന. സത്രീയടക്കം എട്ടു പേരെ എക്‌സൈസും കസ്റ്റംസും ചേര്‍ന്ന് റെയ്ഡ് ചെയ്ത്പിടികൂടി. ഇവരില്‍ നിന്നും 55 ഗ്രാം എംഡിഎംഎയും അന്വേഷണസംഘം പിടിച്ചെടുത്തു.മയക്കു മരുന്ന് വില്‍ക്കാനെത്തിയ നാലു പേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. സംഘം ഉപയോഗിച്ച മൂന്നു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാറില്‍ നിന്നും മയക്കു മരുന്ന് കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായവര്‍ ആലുവ,മലപ്പുറം,കൊല്ലം,തൃശൂര്‍,ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലുള്ളവരാണ്.എറണാകുളത്ത് ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്തായിരുന്നു മയക്കു മരുന്ന് ഇടപാട് നടത്തിയത്.ഓണ്‍ലൈന്‍ വഴിയായിരുന്നു ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസും കസ്റ്റംസും ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തിയത്. ബംഗളുരുവില്‍ നിന്നാണ് മയക്ക് മരുന്നു കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം
RELATED STORIES
ഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTഅയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്സംഗം ചെയ്തു; ...
14 Sep 2024 5:37 AM GMTപി വി അന്വര് എംഎല്എയ്ക്കും കുടുംബത്തിനും വധഭീഷണി
13 Sep 2024 6:06 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMT