Latest News

പ്രണയാഭ്യര്‍ഥന നിരസിച്ചു; സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

പ്രണയാഭ്യര്‍ഥന നിരസിച്ചു; സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
X

ചണ്ഡീഗഢ്: പഞ്ചാബിലെ തരണ്‍ ജില്ലയിലുള്ള ഉസ്‌നയിലെ മായ് ഭാഗോ ലോ കോളേജില്‍ സഹപാഠിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ചു. ഇന്ന് രാവിലെ 9.15ഓടെയാണ് സംഭവം. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ പ്രിന്‍സ് രാജ് എന്ന വിദ്യാര്‍ഥി ക്ലാസ് മുറിക്കുള്ളില്‍ വെച്ച് തന്റെ സഹപാഠിയായ സന്ദീപ് കൗറിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ പ്രിന്‍സ് രാജ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വിദ്യാര്‍ഥി ക്ലാസ് റൂമില്‍ വെടി ഉതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മല്ലിയന്‍ ഗ്രാമവാസിയാണ് പ്രിന്‍സ് രാജ്, നൗഷെഹ്റ പന്നുവാന്‍ സ്വദേശിനിയാണ് സന്ദീപ് കൗര്‍. മറ്റൊരു സഹപാഠിക്കൊപ്പം ഇരുവരും ക്ലാസ് റൂമില്‍ ഇരിക്കുകയും തൊട്ടുപിന്നാലെ ബാഗില്‍ കരുതിയ പിസ്റ്റല്‍ എടുത്ത് പ്രിന്‍സ് രാജ് വെടിയുതുര്‍ക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍. പ്രിന്‍സ് രാജിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. പ്രണയാഭ്യര്‍ത്ഥനനിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലിസ് അറിയിച്ചു. തോക്കുമായി വിദ്യാര്‍ഥി ക്ലാസിലെത്തിയത് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്നും സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it