അനധികൃത ചാരായം നിര്‍മ്മാണത്തിനുള്ള വാഷുമായി ഒരാള്‍ പിടിയില്‍
വേങ്ങൂര്‍ കാവുങ്ങല്‍ വീട്ടില്‍ പ്രസാദ് (42) നെയാണ് കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തു.ഇയാളുടെ വീട്ടില്‍ നിന്നും നൂറ് ലിറ്ററോളം വാഷ് പിടികൂടി.
കൊച്ചി: ചാരായം നിര്‍മ്മിക്കാനുള്ള വാഷുമായി വേങ്ങൂരില്‍ ഒരാള്‍ പിടിയില്‍.സംഭവവുമായി ബന്ധപ്പെട്ട് വേങ്ങൂര്‍ കാവുങ്ങല്‍ വീട്ടില്‍ പ്രസാദ് (42) നെ കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും നൂറ് ലിറ്ററോളം വാഷ് പിടികൂടിയത്.
റൂറല്‍ ഡിസ്ടിക്ക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, കുറുപ്പംപടി സബ് ഇന്‍സ്‌പെക്ടര്‍ എം പി സാഗര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ബേസില്‍ ജോസഫ്, എം കെ സിന്ധു, പി എ മനാഫ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
മദ്യ നിര്‍മ്മാണവും വില്‍പ്പനയും പിടികൂടുന്നതിന് റൂറല്‍ ജില്ലയില്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുകയാണ്. രണ്ടു മാസത്തിനുള്ളില്‍ 1750 ലിറ്ററോളം വാഷും, 150 ലിറ്ററോളം മദ്യവുമാണ് റൂറല്‍ ജില്ലയില്‍ നിന്നും പിടികൂടിയത്.
RELATED STORIES
മീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMT