Top

You Searched For "press meet"

ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാവുമെന്ന് കണ്ടതുകൊണ്ട്; സമുദായനേതാക്കളുടെ സംയുക്തയോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

19 Sep 2021 9:49 AM GMT
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് ...

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമം, വ്യക്തികളുടെ തെറ്റിന് മതത്തെ പഴിക്കരുത്; പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തില്‍ സിഎസ്‌ഐ സഭയും താഴത്തങ്ങാടി ഇമാമും

15 Sep 2021 10:11 AM GMT
കേരളം സംരക്ഷിച്ചുവന്നിരുന്ന മതസൗഹാര്‍ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു.

ഞങ്ങള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു; ലീഗ് നേതൃത്വം മറുപടി പറയണമെന്ന് മുന്‍ ഹരിത നേതാക്കള്‍

15 Sep 2021 7:54 AM GMT
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് ത...

ക്രിസ്ത്യന്‍- മുസ്‌ലിം സംഘര്‍ഷത്തിനുള്ള ആര്‍എസ്എസ് കുതന്ത്രം തിരിച്ചറിയണം: പോപുലര്‍ ഫ്രണ്ട്

13 Sep 2021 7:42 AM GMT
കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനും അതുവഴി ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുമുള്ള ആര്‍എസ്എസ്സിന്റെ കുല്‍സിതശ്രമങ്ങള്‍ കാലങ്ങളായി നടന്നുവരികയാണ്. അതിന് ആയുധമായി മാറുകയാണ് പാലാ ബിഷപ്പും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചെയ്യുന്നത്.

ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദ്ദനം : പ്രതി ഒളിവിലെന്ന് പോലിസ് വാദം അംഗീകരിക്കില്ലെന്ന് ഐഎംഎ

9 Aug 2021 12:45 PM GMT
എടത്തല പോലിസ് ഐപിസി 323,294(ബി),506 വകുപ്പുകള്‍ക്ക് പുറമെ 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും ഉന്നത സ്വാധീനമുള്ള പ്രതി ഇപ്പോഴും നാട്ടില്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു പ്രതിയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുളള എല്ലാ വിധ ചികില്‍സയും നിര്‍ത്തി വച്ച് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഐഎംഎ

സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍

31 July 2021 6:19 AM GMT
.സ്വര്‍ണക്കടത്ത് കേസില്‍ തങ്ങളെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ അത്തരത്തിലുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ തങ്ങള്‍ തയ്യാറല്ല. എത്രവലിയ ഉന്നതനായാലും താഴെതട്ടിലുള്ള ആളായാലും ശരി തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്.പാര്‍ട്ടിക്കാരാണോ അല്ലയോ എന്നതൊന്നും തങ്ങളുടെ വിഷയമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു

വ്യവസായ വളര്‍ച്ചക്ക് സംരംഭകരും സര്‍ക്കാരും കൈകോര്‍ക്കും : മന്ത്രി പി രാജീവ്

15 July 2021 4:17 PM GMT
രാജ്യത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെങ്കിലും തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പരിഹരിക്കാനുമുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണ്.ചില കാര്യങ്ങളില്‍ മാധ്യമങ്ങളുടെ ഉള്‍പ്പെടെ മനോഭാവം മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധരീതി അശാസ്ത്രീയം: വ്യാപാരികളെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാക്കും-എസ്ഡിപിഐ

13 July 2021 8:49 AM GMT
രാജ്യത്ത് മറ്റ് പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഗണ്യമായി കുറയുമ്പോഴും കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലാണെന്നത് പ്രതിരോധ മാര്‍ഗങ്ങളിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് വ്യക്തമാക്കുന്നത്.

വഖഫ് ബോര്‍ഡ് പ്രവര്‍ത്തനരഹിതം, പദ്ധതികളും ധനസഹായവും നല്‍കുന്നത്പുനരാലോചിക്കേണ്ടി വരുമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍

7 July 2021 8:45 AM GMT
ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരമാണ്. വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും നടക്കുന്നില്ല. കേസുകളും പരാതികളും കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികള്‍ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ.ടി ഒ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

എന്‍സികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം ലഭിച്ചില്ല; ഡിസികെ, ഡിസിപി എന്നീ പേരുകള്‍ പുതിയതായി സമര്‍പ്പിച്ചുവെന്ന് മാണി സി കാപ്പന്‍

29 Jun 2021 11:58 AM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ജൂണ്‍ മൂന്നിന് എന്‍സികെ പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.യുഡിഎഫി ല്‍നിന്നും പാര്‍ട്ടിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്‍സിപിയില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി

ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാല്‍; കോഴ ആരോപണങ്ങള്‍ നിഷേധിച്ച് സി കെ ജാനു

24 Jun 2021 8:01 AM GMT
കല്‍പ്പറ്റ: ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തന്നെ എല്ലാത്തരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നതെന്ന് സി കെ ജാനു. ആരോപണങ്ങള്‍ തനിക്ക് ന...

പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല;ബ്രണ്ണന്‍ കോളജില്‍ തന്നെ നഗ്നനായി നടത്തിച്ചെന്നത് പിണറായി വിജയന്‍ സ്വപ്‌നം കണ്ടത്: കെ സുധാകരന്‍

19 Jun 2021 7:26 AM GMT
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നില്ല.തനിക്ക് മാഫിയകളുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതയിട്ടെന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണം.തനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ നട്ടെല്ലുണ്ടെങ്കില്‍ അന്വേഷണം നടത്തി തന്നെ പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രി കയറ്റണമെന്നും സുധാകരന്‍ പറഞ്ഞു

മരം മുറിക്കേസ്: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ

12 Jun 2021 12:55 PM GMT
മുഖ്യമന്ത്രി പറഞ്ഞത് പി ടി തോമസ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നാണ്. എന്നാല്‍ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നു പി ടി തോമസ് പറഞ്ഞു

സംസ്ഥാനത്ത് കൃത്രിമമായി ഓക്സിജന്‍ ക്ഷാമമുണ്ടാക്കാന്‍ കുത്തകകള്‍ ശ്രമിക്കുന്നു: പി ടി തോമസ്

4 May 2021 12:02 PM GMT
കേരളത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ കുത്തക വിതരണാവകാശം കഞ്ചിക്കോട്ടെ ഒരു കമ്പനിക്കാണെന്നും, ഈ കമ്പനി ഒരു മുന്‍ ആരോഗ്യ മന്ത്രിയുടെ ബന്ധുക്കളുടേതാണെന്നും പി ടി തോമസ് ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍:യുഡിഎഫ് കണ്‍വീനര്‍

27 March 2021 2:35 PM GMT
മുഖ്യമന്ത്രിയിലേക്കും സ്പീക്കറിലേക്കും അന്വേഷണം നീണ്ടുപോകുന്നതിന് തടയിടാനുമുള്ള നീക്കമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളു.തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന് എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു

സാമൂഹികനീതി പുലരാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നത്: ഈസി ആയിശ

27 March 2021 10:13 AM GMT
മലപ്പുറം: സാമൂഹികനീതി സമൂഹത്തില്‍ പുലരുന്നതിനുവേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയും മലപ്പുറം നിയ...

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി; ജുഡീഷ്യല്‍ അന്വേഷണം കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി വെളിച്ചത്തുകൊണ്ടുവരാനെന്ന് മുഖ്യമന്ത്രി

27 March 2021 5:45 AM GMT
അരിയും കിറ്റും പെന്‍ഷനും മുടക്കാനുള്ള പരാതി പ്രതിപക്ഷ നേതാവ് പിന്‍വലിക്കണം.കിഫ്ബിയുടെ ആരാച്ചാരായി പ്രതിപക്ഷം മാറുന്നു.കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാരിന് അവസരം തുറന്നു കൊടുക്കുകയാണ് യുഡിഎഫ്.പ്രതിപക്ഷം തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ നശീകരണം പ്രവര്‍ത്തനം നടത്തുന്നത്.

വോട്ടര്‍മാരെ സമീപിക്കുന്നത് മണ്ഡലത്തിലെ വികസനനേട്ടങ്ങള്‍ ചൂണ്ടികാട്ടി: വി അബ്ദുര്‍റഹ്മാന്‍

23 March 2021 1:13 PM GMT
മുസ്‌ലിംലീഗ് കൈവശം വെച്ചിരുന്ന സമയത്തുള്ള മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയില്‍ നിന്നും വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉണ്ടായത്.

കേരളത്തില്‍ വ്യാപകമായ കലാപത്തിന് ആര്‍എസ്എസ് പദ്ധതി; ആയുധക്കടത്ത് ഉള്‍പ്പടെ സമഗ്രാന്വേഷണം നടത്തണം: പോപുലര്‍ ഫ്രണ്ട്

22 Feb 2021 7:53 AM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാ കേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍,എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ആഴക്കടല്‍ മല്‍സ്യ ബന്ധനം: കരാര്‍ നടപ്പിലാക്കല്‍ ഘട്ടത്തില്‍ മാത്രമേ പരിശോധിക്കൂവെന്ന് മുഖ്യമന്ത്രി

20 Feb 2021 2:23 PM GMT
സര്‍ക്കാരോ, വകുപ്പ് മന്ത്രിയോ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി; നിവേദനത്തിന് ഉള്ളടക്കം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കയ്യിലെത്തി എന്നത് പരിശോധിക്കണം

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസ്: മുഖ്യമന്ത്രി വാക്ക് ലംഘിച്ചു; 19 ന് പ്രതിഷേധ ദിനമെന്ന് എസ്ഡിപിഐ

17 Feb 2021 7:39 AM GMT
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേര്‍ക്ക് സമന്‍സ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്.

പുനരുദ്ധാരണപാക്കേജുകള്‍കടലാസിലൊതുങ്ങുന്നുവെന്ന് കോണ്‍ട്രാക്ട് കാര്യേജ് വാഹന ഉടമകള്‍

16 Jan 2021 12:22 PM GMT
ടാക്‌സി, ട്രാവലര്‍ മുതല്‍ ടൂറിസ്റ്റ് ബസുകള്‍ വരെ ഉപജീവനത്തിനായി വാങ്ങി സര്‍വ്വീസ് നടത്തുന്ന പതിനായിരക്കണക്കിന് വാഹന ഉടമകളും അവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും, തെഴിലാളി - ഉടമാ കുടുബങ്ങളും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കൊവിഡ് : മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റേജ് പരിപാടികള്‍ക്ക് അനുമതി നല്‍കണം: മിമിക്രി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍

28 Dec 2020 12:05 PM GMT
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ മറ്റു തൊഴിലിടങ്ങള്‍ തുറന്നുകൊടുത്ത സാഹചര്യത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചും പ്രതിരോധനടപടികള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടും സ്റ്റേജ്്്പരിപാടികള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന മിമിക്രി കലാകാരന്‍മാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികള്‍ നേരിടാന്‍ നാവിക സേന കൂടുതല്‍ സന്നാഹം ഒരുക്കും: ദക്ഷിണ മേഖല നാവികസേനാ മേധാവി

2 Dec 2020 3:23 PM GMT
കൊച്ചി കപ്പല്‍ശാലയില്‍ തദ്ദേശിയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പല്‍ 2021ല്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ കടലിലിറക്കി പരീക്ഷണയോട്ടം നടത്തുമെന്നും ദക്ഷിണ മേഖല നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ കെ ചൗള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സിഎജി റിപ്പോര്‍ട്ട്: എന്ത് അസാധാരണ സാഹചര്യമാണ് കേരളത്തിലെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് മാത്യു കുഴല്‍ നാടന്‍

20 Nov 2020 11:45 AM GMT
ധനമന്ത്രിയുണ്ടാക്കിയ അസാധാരണ സാഹചര്യമൊഴിച്ചാല്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പേരില്‍ അസാധാരണ സാഹചര്യമില്ല. സിഎജി റിപ്പോര്‍ട്ട് വന്നതുകൊണ്ട് കിഫ് ബിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതിക്ക് താമസം ഉണ്ടായോ?ധനമന്ത്രി അവകാശപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തടസമുണ്ടായോയെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ചോദിച്ചു

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല; പ്രദേശികാടിസ്ഥാനത്തില്‍ സഹകരണം ഉണ്ടാകുമെന്ന് യുഡിഎഫ്

23 Oct 2020 8:54 AM GMT
മുന്നണിക്കുള്ളിലെ പാര്‍ടികളുമായിട്ടാണ് യുഡിഎഫിന്റെ രാഷ്ട്രീയ സഖ്യം. അതേ സമയം പ്രാദേശികാടിസ്ഥാനത്തില്‍ വ്യക്തികള്‍ സോഷ്യല്‍ ഗ്രൂപ്പുകള്‍,സംഘടനകള്‍ ഉള്‍പ്പെടെ പ്രാദേശിക അടിസ്ഥാനത്തില്‍ യുഡിഎഫിന് ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പി സി തോമസിനെയും പി സി ജോര്‍ജിനെയും യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച ചെയ്ത് തീരുമാനിക്കും

ഹാരിസിന്റെ മരണം:കുറ്റക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി

19 Oct 2020 1:11 PM GMT
കടുത്ത അനാസ്ഥയാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് അവിടുത്തെ ജീവനക്കാരി തന്നെ ശബ്ദ സന്ദേശം അയച്ചിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണ്.നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് ഈ വിഷയം അവസാനിക്കുന്നില്ല. കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ ഭരണ ചുമതലയു പ്രിന്‍സിപ്പാള്‍, മെഡിക്കല്‍ സൂപ്രണ്ട്, ആര്‍എംഒ തുടങ്ങിയ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സുതാര്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം

എറണാകുളത്ത് ആദായ നികുതി വകുപ്പ് പണം പിടിച്ച സംഭവം; തനിക്കെതിരെ നടക്കുന്നത് അനാവശ്യ പ്രചരണമെന്ന് പി ടി തോമസ് എംഎല്‍എ

9 Oct 2020 11:06 AM GMT
ഇടപ്പള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവായ ദിനേശന്റെ കുടുംബം 40 വര്‍ഷമായി മൂന്നു സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കത്തിലായിരുന്നു. തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മക്കളായ രാജീവനും ദിനേശനും ഡിവിഷന്‍ കൗണ്‍സിലര്‍ നിര്‍ദേശിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ എന്ന നിലയിലാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്.500 രൂപയുടെ മുദ്രപത്രത്തിലാണ് കരാറുണ്ടാക്കിയത്. നല്‍കിയ പണം കള്ളപ്പണമോ കുഴല്‍പണമോ ആണെങ്കില്‍ ബന്ധപ്പെട്ടവരുടെ പേരില്‍ ശക്തമായ നടപടി വേണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ല: മുഖ്യമന്ത്രി

6 Oct 2020 4:05 PM GMT
രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് രമേശ് ചെന്നിത്തല

12 Aug 2020 8:53 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി.

ധനസഹായത്തിൽ വേർതിരിവില്ല; രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം: മുഖ്യമന്ത്രി

8 Aug 2020 1:00 PM GMT
രാജമലയിലും കരിപ്പൂരിലും ധനസഹായം പ്രഖ്യാപിച്ചതിൽ വേർതിരിവില്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായത് കൊണ്ടാണ് കരിപ്പൂരിൽ പോയത്.

സ്വര്‍ണക്കടത്ത്: സ്വന്തം മൂക്കിനു താഴെ നടന്ന വഴിവിട്ട നടപടി അറിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല: കെ മുരളീധരന്‍ എം പി

15 July 2020 2:18 PM GMT
സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. മുഖ്യമന്ത്രിയും സ്പീക്കറും രാജി വെക്കുന്നത് വരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഡിഎഫ് സമരം തുടരും.മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടകകക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. സിപിഐയുടെ മുഖപത്രം സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്തത്

കേരളത്തിന്റെ സ്വര്‍ണ്ണവിപണി നിയന്ത്രിക്കുന്നത് അധോലോകം: വി ഡി സതീശന്‍ എംഎല്‍എ

9 July 2020 9:47 AM GMT
ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും അനുഗ്രഹാശിസ്സുകളോടെയും പിന്തുണയോടും കൂടെയാണ് പാരലല്‍ ഗോള്‍ഡ് ബ്ലാക്ക് ചെയിന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ഇക്കാര്യം തെളിവുകളോടുകൂടി നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല

കെ എം മാണിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സിപിഎം;ജോസ് പക്ഷത്തെ മാറ്റി നിര്‍ത്തിയത് മുന്നണി തീരുമാനം അംഗീകരിക്കാത്തതിനാല്‍: യു ഡി എഫ് കണ്‍വീനര്‍

2 July 2020 11:22 AM GMT
എന്നും സി പി എമ്മിനെതിരെ ശബ്ദിച്ച വ്യക്തിയാണ് കെ എം മാണി. സി പി എം മാണിയെ വേട്ടയാടിയപ്പോള്‍ സംരക്ഷിച്ചത് കോണ്‍ഗ്രസും യു ഡി എഫുമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനകാര്യം ഇതുവരെ യു ഡി എഫ് ചര്‍ച്ച ചെയ്തില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ പറഞ്ഞു.

കൊവിഡ് നിയമലംഘനം; എറണാകുളം ജില്ലയില്‍ കര്‍ശന പരിശോധന നടത്തും : മന്ത്രി വി എസ് സുനില്‍കുമാര്‍

2 July 2020 9:50 AM GMT
മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കൊവിഡ് ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി
Share it