അടുത്ത മൂന്നു വര്‍ഷം കൊണ്ട് 42000 നഴ്സുമാര്‍ക്ക് അവസരം; യൂറോപ്പ് യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് മുഖ്യമന്ത്രി
പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തില്‍ നിന്നും ആരോഗ്യമേഖലയില്‍ നിന്നും മറ്റുമായി കൂടുതല്‍ പേര്‍ക്ക് യൂറോപ്പില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനും വലിയ നിക്ഷേപങ്ങള്‍ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വി പി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.
തിരുവനന്തപുരം: കേരള സംഘത്തിന്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തില്‍ നിന്നും ആരോഗ്യമേഖലയില്‍ നിന്നും മറ്റുമായി കൂടുതല്‍ പേര്‍ക്ക് യൂറോപ്പില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനും വലിയ നിക്ഷേപങ്ങള്‍ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വി പി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.
ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയാണ് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു വിദേശയാത്ര. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലം യാത്ര കൊണ്ട് ലഭിച്ചു.
പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളത്തിലുള്ളവര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, സംസ്ഥാനത്തേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു യാത്ര. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങല് ഉണ്ടാക്കാനായി. നാളെയുടെ പദാര്‍ത്ഥമെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീന് അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ക്ക് രൂപം നല്കി. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിന്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് യുകെയില്‍ 42000 നഴ്സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയില്‍ യുകെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMT