Kerala

കോണ്‍ഗ്രസ് വിരുദ്ധ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്തതിന് പിന്നില്‍ പിണറായി വിജയനും ബിജെപിയും തമ്മില്‍ നടത്തിയ ഗൂഢാലോചന: കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് വിരുദ്ധ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കുന്നതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം കേരള ഘടകം ഹൈജാക്ക് ചെയ്തു.സിപിഎം കേന്ദ്രനിലപാടിനെ മറികടന്നുകൊണ്ടുള്ള തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് എടുത്തത്.കോണ്‍ഗ്രസ് വിരുദ്ധതയായിരുന്നു പാര്‍ട്ടികോണ്‍്ഗ്രസ്

കോണ്‍ഗ്രസ് വിരുദ്ധ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്തതിന് പിന്നില്‍ പിണറായി വിജയനും ബിജെപിയും തമ്മില്‍ നടത്തിയ ഗൂഢാലോചന: കോണ്‍ഗ്രസ് നേതാക്കള്‍
X

കൊച്ചി: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം കേരള ഘടകം ഹൈജാക്ക് ചെയ്തുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.സിപിഎം കേന്ദ്രനിലപാടിനെ മറികടന്നുകൊണ്ടുള്ള തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് എടുത്തത്.കോണ്‍ഗ്രസ് വിരുദ്ധതയായിരുന്നു പാര്‍ട്ടികോണ്‍ഗ്രസ്.ബിജെപിയുമായി സിപിഎം കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കാന്‍ കാരണം.ഇതിനുവേണ്ടി ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

നേരത്തെയും ഇത്തരത്തില്‍ ഇടനിലക്കാരുണ്ടായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ നടത്തിയ അന്വേഷണമെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു.ഈ അന്വേഷണങ്ങള്‍ എല്ലാം ഒത്തു തീര്‍പ്പിലെത്തി. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാരണയും അവിഹിത ബന്ധവും ഉണ്ടാക്കിയ അതേ ഇടനിലക്കാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് വിരുദ്ധ തീരുമാനം എടുക്കാന്‍ സ്വാധീനിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.സില്‍വര്‍ ലൈന്‍ അനുമതി കിട്ടാന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയ സമയത്ത് ഈ ഇടനിലക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറിനും ഇടയിലുള്ള ഇടനിലക്കാരാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

ബിജെപിക്കെതിരായി കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന ആളാണ് സീതാറാം യെച്ചൂരി.ഈ നിലപാടുമായി കേരളത്തില്‍ വന്ന യെച്ചൂരിയെ സമ്മേളനത്തിനു ശേഷം മടക്കി അയക്കുന്നത് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനം അദ്ദേഹത്തെക്കൊണ്ട് എടുപ്പിച്ചാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.സില്‍വര്‍ ലൈനിനെതിരെയുള്ള നിലപാടാണ് സീതാറാം യെച്ചൂരിക്കും കേന്ദ്രകമ്മിറ്റിക്കും ഉണ്ടായിരുന്നത്.രാജ്യത്തെ വരേണ്യ വര്‍ഗ്ഗത്തിന് മാത്രമുളളതാണ് ബുള്ളറ്റ് ട്രെയിന്‍ എന്ന് പറഞ്ഞ വ്യക്തിയാണ് യെച്ചൂരി. എന്നാല്‍ കേന്ദ്രനേതാക്കളുടെ അഭിപ്രായം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം അട്ടിമറിച്ചുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സിപിഎമ്മിന്റെ കേന്ദ്ര നയത്തിന് വിരുദ്ധമായിട്ടാണ് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.എന്നാല്‍ അദ്ദേഹത്തിനോട് തങ്ങള്‍ക്ക് പറയാനുള്ളത് ഒരു കാരണവശാലും ഇതിന് അനുവദിക്കില്ലെന്നാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.ഇടനിലക്കാര്‍ ആരാണെന്ന് പുറത്തുവരുമെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ ഇടനിലക്കാരാണ് പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ബന്ധം ഊട്ടി വളര്‍ത്തുന്നത്.

വിദേശ കാര്യമന്ത്രി വി മുരളീധരന്‍ ഇവിടെ വന്ന് വെയില്‍ കൊള്ളുന്നതിന് പകരം സില്‍വര്‍ ലൈനിന് കേരളത്തില്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്യേണ്ടത്.അല്ലാതെ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന യുഡിഎഫ് നേതാക്കള്‍ക്കെതിരെ പറയുകയല്ല വേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.ബിജെപി നടത്തുന്നത് കാപട്യമാണ്. സില്‍വര്‍ ലൈനെതിരെ സമരവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it