- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാഴ് വസ്തുക്കള്‍ ശേഖരിക്കാനും ഇനി മൊബൈല്‍ ആപ്പ് ; ' ആക്രികട ' (aakri kada) മൊബൈല്‍ ആപ്പുമായി കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍
ആപ്പിന്റെ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നാളെ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും
കൊച്ചി : പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ ഇനി മൊബൈല്‍ ആപ്പ്.വ്യാപാരികളുടെ സംഘടനയായ കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്റെ (കെഎസ്എംഎ)യുടെ നേതൃത്വത്തിലാണ് ''ആക്രിക്കട'' (aakrikada) എന്ന മൊബൈല്‍ ആപ്പ് ആരംഭിക്കുന്നത്.വീടുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, വ്യവസായ ശാലകള്‍, ബസ്സ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, സെക്രട്ടറി കെപിഎ ഷെരീഫ് , ഖജാന്‍ജി അനില്‍ കട്ടപ്പന എന്നിവര്‍ വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു.
പരിസ്ഥിതിക്ക് ദോഷങ്ങള്‍ മാത്രം വരുത്തുന്ന പാഴ് വസ്തുക്കള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യതകയെക്കുറിച്ച് സ്വഛ് ഭാരത് അഭിയാന്‍, ശുചിത്വ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പുനരുപയോഗ സാധ്യതയുള്ളതും (ഞലൗലെ),പുനചംക്രമണ സാധ്യതയുള്ളതുമായ (ഞലര്യരഹല) ഖരമാലിന്യങ്ങളുടെ 90 ശതമാനവും ശേഖരിച്ച് സംസ്‌കരിക്കുന്നത് കെ.എസ്.എം.എയിലെ അംഗങ്ങളാണ്. സാമൂഹിക പ്രാധാന്യമുള്ള ഈ സേവന മേഖലയെ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഘടന ആക്രികട മൊബൈല്‍ ആപ്പ് അവതരിപ്പിക്കുന്നതെന്ന സംഘടനാ നേതാക്കള്‍ പറഞ്ഞു.
പൊതു ജനങ്ങള്‍ തങ്ങളുടെ വീടുകളിലോ, ഓഫീസുകളിലോ, മറ്റ് സ്ഥാലങ്ങളിലോ കെട്ടി കിടക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി അവ ഈ ആപ്പിലൂടെ അപ് ലോഡ് ചെയ്യുമ്പോള്‍ അവരുടെ തൊട്ടടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എംഎ അംഗങ്ങളായ പാഴ് വസ്തു വ്യാപാരികള്‍ക്ക് അവ അലേര്‍ട്ടായി ലഭിക്കുന്നു. അപ്പോള്‍തന്നെ ചിത്രം പ് ലോഡ്് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് തുടര്‍ നടപടി വേഗത്തിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാല് വര്‍ഷം മുമ്പ് രൂപീകൃതമായ സംഘടനയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം വ്യാപാരികളും അംഗങ്ങളാണ്. സംഘടനയുടെ ആപ്തവാക്യം തന്നെ ഭൂമിയെ സംരക്ഷിക്കാന്‍ കൈകോര്‍ക്കൂ പുനരുപയോഗത്തിലൂടെ എന്നതാണെന്ന് സംഘടനയുടെ രക്ഷാധികാരി വി എം സിറാജ് പറഞ്ഞു. സംസ്ഥാനമൊട്ടാകെ സ്‌ക്രാപ്പുകള്‍ ശേഖരിച്ച് അവ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ റീസൈക്കിള്‍ ചെയ്തു വരുന്ന പാഴ് വസ്തു വ്യാപാരികളുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് മുരുകന്‍ തേവന്‍ പറഞ്ഞു.
എല്ലാ വിധ ട്രയല്‍ റണ്ണും മറ്റും പൂര്‍ത്തിയാക്കിയ ആക്രി കട മൊബൈല്‍ ആപ്പിന്റെ ലോഗോ പ്രകാശനം 2021 ജൂലൈയില്‍ സ്പീക്കര്‍ എം.ബി.രാജേഷാണ് നിര്‍വ്വഹിച്ചത്. ആപ്പിന്റെ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നാളെ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.ആപ്പ് ഗൂഗില്‍ പ്ലേസ്‌റ്റോറില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഷബീര്‍ പെരുമ്പാവൂര്‍, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ആസിഫ്, എം സി ഷാദുലി, വി കെ റഹിം, നൗഷാദി പത്തനംതിട്ട, സംസ്ഥാന ഭരണ സമിതി അംഗങ്ങളായ അന്‍ഷാദ് കൊല്ലം, രത്‌നപ്പന്‍ കോട്ടയം എന്നിവരും പങ്കെടുത്തു.
RELATED STORIES
സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില് ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്
11 Dec 2024 11:46 AM GMTമെഡിക്കല് ഷോപ്പുകളില് എയര് കണ്ടീഷണര് സംവിധാനം നിര്ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില് ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില് കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMT