Kerala

ആദിവാസി ഊരുകള്‍ കാഴ്ച ബംഗ്ലാവുകളല്ല; പാസ് നടപടി പിന്‍ വലിക്കണം: ആദിവാസി വനിതാ പ്രസ്ഥാനം

ആദിവാസി മേഖലയെ പാപ്പരാക്കി മാറ്റിയ ഒരു പാര്‍ട്ടിയും സര്‍ക്കാരും വീണ്ടും ആദിവാസികളെ കാഴ്ച വസ്തുക്കളാക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി ഊരുകള്‍ കാഴ്ച ബംഗ്ലാവുകളല്ല; പാസ് നടപടി പിന്‍ വലിക്കണം: ആദിവാസി വനിതാ പ്രസ്ഥാനം
X

കല്‍പറ്റ: ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് പാസ് ഏര്‍പ്പെടുത്തിയ പട്ടിക വര്‍ഗ വകുപ്പ് നടപടി പിന്‍വലിക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം. ആദിവാസി മേഖലയെ പാപ്പരാക്കി മാറ്റിയ ഒരു പാര്‍ട്ടിയും സര്‍ക്കാരും വീണ്ടും ആദിവാസികളെ കാഴ്ച വസ്തുക്കളാക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അമ്മിണി കെ വയനാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസി ഊരുകളെ സര്‍ക്കാര്‍ കാഴ്ച ബംഗ്ലാവുകളാക്കുകയാണ്. ആദിവാസി ഊരുകള്‍ കാഴ്ച ബംഗ്ലാവുകളല്ല. എന്തിനാണ് ഇവിടെ പ്രവേശിക്കുന്നതിന് പട്ടിക വര്‍ഗ വകുപ്പ് പാസ്് ഏര്‍പെടുത്തുന്നത്? പട്ടിക വര്‍ഗ ഡിപ്പാര്‍ട്ട്‌മെന്റ് ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ മതി. ആദിവാസികളുടെ കാര്യത്തില്‍ അതിതീവ്രമായ രക്ഷാകതൃത്വം ഏറ്റെടുക്കേണ്ട കാര്യമില്ല.

ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കില്‍ ആദ്യം ആദിവാസികളുടെ വികസനത്തിനായി വനാവകാശ നിയമവും, ആദിവാസി സ്വയം ഭരണ പഞ്ചായത്തുകളും നടപ്പാക്കട്ടെ. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ചെയ്യാത്ത ഒരു ഗവണ്മെന്റാണ് ആദിവാസികളെ സംരക്ഷിക്കുവാന്‍ പ്രവേശന പാസ്സ് നടപ്പാക്കുന്നത്.

1997ല്‍ നായനാര്‍ ഗവണ്മെന്റാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കുടിയേറ്റക്കാര്‍ക്ക് പട്ടയം കൊടുത്ത് വാഴിച്ചത്. ആദിവാസികള്‍ ഇന്ന് കഴിയുന്നത് രണ്ടും, മൂന്നും സെന്റ് ഭൂമിയില്‍ പ്ലാസ്റ്റിക് കൂരകളിലാണ്. അവസ്ഥ പരിതാപകരമാണ്. പണിയെടുത്ത് എന്തെങ്കിലും കിട്ടിയാലല്ലാതെ ഉപജീവനത്തിന് വകയില്ലത്തവരായി അലയുകയാണ്. ആദിവാസികള്‍ക്ക് മറ്റു മനുഷ്യരെപോലെ ജീവിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും അടച്ചു കളഞ്ഞ നിയമമാണ് 1997ല്‍ നയനാര്‍കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പാക്കിയത്.

ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഡനങ്ങള്‍ ഇവയൊന്നും പുറംലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിന്റെ ഉദേശ്യം. ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കില്‍ പോലീസ് അവരെ പിടികൂടണം. മിഥുന്‍ രാജു, കമല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it