Sub Lead

കൊവിഡ്: കേരളത്തില്‍ മാസ്‌ക് അഴിക്കാറായില്ല ; ഏതു സമയവും അടുത്ത തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ

കൊവിഡ് തരംഗം ഇനിയുമുണ്ടാകുമെന്നു തന്നെയാണ് ഐഎംഎയുടെ വിലയിരുത്തല്‍ എന്നാല്‍ അതിന്റെ തീവ്രത എത്രമാത്രമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല.ഡെല്‍റ്റ,ഒമിക്രോണ്‍ എന്നിവയക്ക് ശേഷം എക്‌സ് ഇ വേരിയന്റിനെക്കുറിച്ചാണ് പറയുന്നത്.

കൊവിഡ്: കേരളത്തില്‍ മാസ്‌ക് അഴിക്കാറായില്ല ; ഏതു സമയവും അടുത്ത തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ
X

കൊച്ചി:കൊവിഡ് തരംഗത്തിന് കേരളത്തില്‍ താല്‍ക്കാലികമായി ശമനം വന്നിട്ടുണ്ടെങ്കിലും മാസ്‌ക് അഴിക്കാറായിട്ടില്ലെന്നും ഏതു സമയവും അടുത്ത തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി,സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് തരംഗം ഇനിയുമുണ്ടാകുമെന്നു തന്നെയാണ് ഐഎംഎയുടെ വിലയിരുത്തല്‍ എന്നാല്‍ അതിന്റെ തീവ്രത എത്രമാത്രമുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.ഡെല്‍റ്റ,ഒമിക്രോണ്‍ എന്നിവയക്ക് ശേഷം എക്‌സ് ഇ വേരിയന്റിനെക്കുറിച്ചാണ് പറയുന്നത്.അതിന്റെ തീവ്രത എത്രമാത്രമായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.കേരളത്തില്‍ മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ല.നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.ഒപ്പം ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുന്നതാണ് അനുയോജ്യമെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അവിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്.കേരളത്തിലും ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും ഐഎംഎം ഭാരവാഹികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it