ജനാധിപത്യമില്ലാത്ത ഫ്യൂഡല്‍ പാര്‍ട്ടിയായി മുസ് ലിം ലീഗ് മാറി: ഐഎന്‍എല്‍
നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ ശബ്ദിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് മുസ് ലിംലീഗിലെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ആലപ്പുഴ: ജനാധിപത്യ മില്ലാത്ത ഫ്യൂഡല്‍ പാര്‍ട്ടിയായി മുസ് ലിം ലീഗ് അധപതിച്ചെന്നും നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ ശബ്ദിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് മുസ് ലിംലീഗിലെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ലീഗിനകത്ത് പ്രതീക്ഷിക്കാമെന്ന് അവര്‍ പറഞ്ഞു.
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ആഗസ്ത് 15ന് ജില്ലാ കേന്ദ്രങ്ങളില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ജനാധിപത്യ സദസ് വിജയിപ്പിക്കുമെന്നും ജനധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹിറ്റ്‌ലറിസത്തിന് തുല്യമാണെന്നും ഇവര്‍ ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ സ്വാതന്ത്ര്യം ഊന്നല്‍ നല്‍കുന്ന ഇന്ത്യയില്‍ പ്രതിഷേധിക്കുന്നവരുടെ വാ മൂടികെട്ടാനുള്ള കേന്ദ്ര നടപടി അപലപനീയമാണ്.ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരണം. അടിക്കടി ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധനപാചക വാതക വില വര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ മുസ് ലിം ലീഗിനും യുഡിഎഫിനും സമയമില്ലെന്നും ഇരുവരും പറഞ്ഞു.ഡിസംബര്‍ 28, 29,30 തീയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും തുടങ്ങി.ഐഎന്‍എല്ലിന്റെ പേര് ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതുമായി പാര്‍ട്ടിക്ക് ബന്ധമില്ല ഐഎന്‍എല്ലിന്റെ പേരില്‍ ചിലര്‍ ആലപ്പുഴ നഗരസഭ ഭരണത്തിനെ നടത്തിയ വാര്‍ത്തകള്‍ ജനം പുച്ചിച്ച് തള്ളുമെന്നും നഗരസഭാ ഭരണം മികവുറ്റതാണെന്നും ഇരുവരും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് വി പി ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ ഷെരിഫ് കുട്ടി, വിനോദ്, സുജിതാ സുതന്‍, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ഹലീല്‍ ഹമീദ്, ഖജാന്‍ജി ബിനു രാധാകൃഷണന്‍, ചേര്‍ത്തല മണ്ടലം പ്രസിഡന്റ്്, മുജിബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി, മുജീബ് ബിസ്മില്ലാ, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സാബു, ജനറല്‍ സെക്രട്ടറി ഷാഹിന്‍ മാഹിന്‍, അരൂര്‍ മണ്ഡലം പ്രസിഡന്റ് ജോസ് മോന്‍, ജനറല്‍ സെക്രട്ടറി ഹഫീസ് മുഹമ്മദ്, കുട്ടനാട് മണ്ടലം പ്രസിഡന്റ് അഖില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി, സനുകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT