എംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ ബലിയാടാക്കരുത്: എസ്ഡിപിഐ

മഞ്ചേശ്വരം: വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്ന എംഎല്‍എ കാപട്യം മറച്ചു പിടിക്കാന്‍ ബാകുട സമുദായത്തെ ബലിയാടാക്കുകയാണ്. രാജ്യത്തുടന്നീളം ദലിത്-മുസ്‌ലിം ന്യൂനപക്ഷ കൂട്ടക്കുരുതി നടത്തിയ സംഘ പരിവാര്‍ സംഘടനയുടെ ജില്ലാ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ എംഎല്‍എ പങ്കെടുത്തത് ഫാഷിസ്റ്റു വിരുദ്ധ ആശയം ഉള്‍കൊള്ളുന്ന മതേതര വിശ്വാസികളെ വഞ്ചിച്ചു കൊണ്ടാണെന്നും നേതാക്കള്‍ പറഞ്ഞു.
വിവാദമുണ്ടായ ഉടനെ വീഡിയോയിലൂടെ എംഎല്‍എ പറഞ്ഞത് വേദിയിലുണ്ടായിരുന്ന ആര്‍എസ്എസ് സ്ഥാപക നേതാക്കളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്നും ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം എന്നുമാണ്, എന്നാല്‍ എല്ലാ വാദങ്ങളും കള്ളമാണെന്ന് തെളിവുകളോടെ പൊളിയുകയും കേരളം ഒന്നടങ്കം വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാന്‍ പറ്റാതെആയപ്പോള്‍ ബാക്കുട സമുദായത്തെ മുന്നില്‍ നിര്‍ത്തി എംഎല്‍എ യും അവരുടെ പാര്‍ട്ടിയും നെറികെട്ട രാഷ്ട്രീയം കളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്
ചെറിയ വാടകക്ക് ലഭിച്ചത് കൊണ്ടാണ് പരിപാടി വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ആസ്ഥാനത് സംഘടിപ്പിച്ചതെന്ന് പറഞ്ഞ ബാകുട സമാജ നേതാക്കള്‍ ജാതിയുടെ പേരില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്രമങ്ങളും,അകറ്റി നിര്‍ത്തലുകളും, കൊല പാതകങ്ങളും നടത്തുന്ന സംഘപരിവാറിന്റെ ജില്ലാ ആസ്ഥാനത്തു പരിപാടി സംഘടിപ്പിച്ചതിന് ബാക്കുട സമുദായത്തോട് മാപ്പ് പറയുന്നതിന് പകരം തെറ്റ് ചൂണ്ടി കാണിച്ച എസ്ഡിപിഐയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു സംഘപരിവാര്‍ വിരുദ്ധ വോട്ടുകള്‍ നേടി വിജയിച്ച എംഎല്‍എ മഞ്ചേശ്വരത്തെ വോട്ടര്‍മാരോട് മാപ്പു പറയണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ, കുമ്പള പഞ്ചായത്ത് അംഗം അന്‍വര്‍ ആരിക്കാടി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ ബംബ്രാണ, സെക്രട്ടറി സലാം കുമ്പള എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT