Top

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി

10 July 2020 7:19 AM GMT
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന്; പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

10 July 2020 6:57 AM GMT
പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങള്‍ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസ് ഗ്രനേഡ് പ്രയോഗിച്ചു -മാധ്യമപ്രവര്‍ത്തകന് കല്ലേറില്‍ പരിക്ക്

10 July 2020 6:13 AM GMT
സംഘര്‍ഷത്തിനിടെ കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍നും പരിക്കേറ്റു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ അബു ഹാഷിമിനാണ് കല്ലേറില്‍ പരിക്കേറ്റത്.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് മോദി

10 July 2020 5:45 AM GMT
'ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍'. മോദി വ്യക്തമാക്കി.

24 മണിക്കൂറിനിടയില്‍ കാല്‍ ലക്ഷം പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വൈറസ് തീവ്രമാകുന്നു

10 July 2020 5:14 AM GMT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.3 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 1.07 ലക്ഷം പേര്‍ക്കും തമിഴ്‌നാട്ടില്‍ 1.26 ലക്ഷം പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

10 July 2020 3:44 AM GMT
ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

വീണ്ടും യുനൈറ്റഡ് വിജയഗാഥ; തുടര്‍ച്ചയായ മല്‍സരങ്ങളില്‍ വന്‍ മാര്‍ജിന്‍ ജയം

10 July 2020 3:22 AM GMT
ജയത്തോടെ യുനൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്.

കൊടും കുറ്റവാളി വികാസ് ദുബെ പോലിസ് വെടിയേറ്റ് കൊല്ലപ്പെട്ടു

10 July 2020 2:57 AM GMT
കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്.

സേന റൂട്ട് മാര്‍ച്ച് നടത്തിയാല്‍ കൊറോണ പേടിച്ചോടുമോ?

10 July 2020 2:25 AM GMT
പൂന്തുറയില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് ആശുപത്രിയും ആംബുലന്‍സും വരട്ടെ. പുറകെ ഭക്ഷ്യ കിറ്റുകളും. ഇവിടെ സേനയല്ല ആവശ്യം

ഫഹദ്: ആര്‍എസ്എസ് വെട്ടിപ്പിളര്‍ന്ന മതേതരത്വത്തിന്റെ ഇളം തലയോട്...

10 July 2020 2:22 AM GMT
മതേതര കേരളം മറക്കില്ല, ഫഹദ് എന്ന എട്ടുവയസ്സുകാരന്റെ മുഖം. നടുറോഡില്‍ അവനെ വെട്ടിപിളര്‍ന്ന ആ ആര്‍എസ്എസ്സുകാരനേയും.

അനുഷ്‌കയുടെ ജീവന്‍ രക്ഷിക്കാന്‍ പി-നള്‍ ഗ്രൂപ്പ് രക്തം വേണം; ലോകം മുഴുവന്‍ സന്ദേശം അയച്ച് രക്ത ദാതാക്കളുടെ കൂട്ടായ്മ

10 July 2020 1:39 AM GMT
2018ലാണ് പിപി അഥവാ പി നള്‍ ഫിനോടൈപ്പ് എന്ന അപൂര്‍വ്വ രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര ഏജന്‍സി: യച്ചൂരി

10 July 2020 1:06 AM GMT
മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തര്‍ക്കം തുടരുമ്പോള്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി വ്യക്തമാക്കി.

യുഎഇയില്‍ കൊറോണ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന; നിമിഷങ്ങള്‍ക്കകം ഫലം ലഭിക്കുന്നു

9 July 2020 11:12 AM GMT
കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും ഈ രീതിയില്‍ പരിശോധന നടത്തിയിരുന്നു.

രാജ്യത്തെ 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍: കേന്ദ്ര ആരോഗ്യമന്ത്രി

9 July 2020 10:43 AM GMT
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കൊവിഡ് വ്യാപനം; ആലപ്പുഴ തീരമേഖലയില്‍ മല്‍സ്യബന്ധനവും വില്‍പനയും നിരോധിച്ചു

9 July 2020 9:19 AM GMT
ആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്.

സ്വപ്‌ന എവിടെയെന്ന് അറിയില്ല; വക്കാലത്ത് നല്‍കാന്‍ സ്വപ്ന നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍

9 July 2020 8:42 AM GMT
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍ജാമ്യാപേക്ഷ നല്‍കിയത്.

പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

9 July 2020 7:40 AM GMT
അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

9 July 2020 7:34 AM GMT
കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലിസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണു മരിച്ചു

9 July 2020 7:27 AM GMT
ഫ്രാന്‍സില്‍ രണ്ട് മാസത്തെ ഹൃദ്രോഗ ചികിത്സക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നാട്ടിലേക്ക് മടങ്ങി എത്തിയത്.

സംഘ്പരിവാര്‍ രാജ്യ സുരക്ഷക്ക് ഭീഷണി: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

9 July 2020 7:13 AM GMT
ജൂലൈ മൂന്നിന് കാണ്‍പൂരില്‍ പോലിസിന് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ എട്ട് പേലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇത് ദേശീയ പൊതു സുരക്ഷയെക്കുറിച്ച് ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും സിറ്റിക്കും വമ്പന്‍ ജയം

9 July 2020 7:00 AM GMT
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം ബേണ്‍മൗത്തിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയെയും നേരിടും. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ സതാംപ്ടണിനെയും നേരിടും.

ലാ ലിഗയില്‍ നിന്ന് എസ്പാനിയോള്‍ പുറത്ത്; പൊരുതി ജയിച്ച് ബാഴ്‌സ

9 July 2020 6:54 AM GMT
മല്‍സരത്തില്‍ രണ്ട് ചുവപ്പ് കാര്‍ഡുകളാണ് പിറന്നത്. ബാഴ്‌സാ താരം അന്‍സു ഫാത്തിയും എസ്പാനിയോള്‍ താരം ലൊസാനോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നാളെ പുനരാരംഭിക്കും

9 July 2020 4:43 AM GMT
ഒരു വിവാഹ പാര്‍ട്ടിയില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല.

എം എ യൂസഫലിയുടെ കോട്ടണ്‍മില്‍ കൊവിഡ് കെയര്‍ സെന്ററാകും; ആയിരം കിടക്കകള്‍ ഒരുക്കാന്‍ സൗകര്യം

9 July 2020 4:32 AM GMT
സ്ഥലസൗകര്യങ്ങള്‍ പരിശോധിക്കാനും കാര്യങ്ങള്‍ വിലയിരുത്താനുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കലക്ടര്‍ എസ് ഷാനവാസും കെട്ടിടം സന്ദര്‍ശിച്ചു.

തൃശൂര്‍ നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

9 July 2020 4:12 AM GMT
നിലവില്‍ കുന്നകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്നത്.

മരണപ്പെട്ട തൊഴിലാളിയുടെ അവകാശങ്ങള്‍ അനന്തരാവകാശികള്‍ക്ക് നല്‍കണം: സൗദി തൊഴില്‍ കോടതി

8 July 2020 11:45 AM GMT
ഒരു സ്ഥാപനത്തില്‍ ജോലിചെയ്യവേ മരണപ്പെട്ട അറബ് വംശജനായ ജീവനക്കാരനു അര്‍ഹതയുള്ള ശമ്പളവും മറ്റു സേവനാന്തര ആനുകൂല്യങ്ങളും ഉള്‍പ്പടെ 8,71, 000 റിയാല്‍ നല്‍കാനാണ് റിയാദിലെ തൊഴില്‍ കോടതി വിധിച്ചത്.

ലോക്ക് ഡൗണ്‍: ആസ്‌ത്രേലിയയില്‍ 3000 പേരെ ഫ് ളാറ്റില്‍ അടച്ചിട്ടു -മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്ന് ജനങ്ങള്‍

8 July 2020 10:46 AM GMT
മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പടെ 3000 പേരാണ് കഴിയുന്നത്.

കൊവിഡ്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍

8 July 2020 9:46 AM GMT
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

വയനാട് മെഡിക്കല്‍ കോളജ്: സിപിഎം അട്ടിമറിച്ചത് വിംസ് വില്‍പന ലക്ഷ്യമിട്ട്; ആരോപണം ബലപ്പെടുത്തി പുതിയ വെളിപ്പെടുത്തല്‍

8 July 2020 8:59 AM GMT
മടക്കിമലയില്‍ മെഡിക്കല്‍ കോളജുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ 2019ല്‍ നാടകീയമായാണ് സികെ ശശീന്ദ്രന്‍ എംഎല്‍എ മടക്കിമലയിലെ പദ്ധതിക്കെതിരെ രംഗത്തു വന്നത്.

സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വരുന്നു

8 July 2020 7:39 AM GMT
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിച്ചു.

അവശനിലയില്‍ പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളിയെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

8 July 2020 5:54 AM GMT
അവശനിലയില്‍ പൊള്ളാച്ചിയില്‍ ചുറ്റി കറങ്ങുകയായിരുന്ന അര്‍ജുനനെ പൊള്ളാച്ചിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണ വില പവന് 200 രൂപ കൂടി

8 July 2020 5:20 AM GMT
സ്വര്‍ണം ഗ്രാമിന് 4540 രൂപയും പവന് 36,320 രൂപയുമായി.

തൃശൂര്‍ കോര്‍പ്പറേഷനില്‍ 35ാം ഡിവിഷന്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

8 July 2020 4:44 AM GMT
തൃശൂര്‍ കോര്‍പ്പറേഷനിലെ 49, 51 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു

8 July 2020 4:37 AM GMT
ഡാമിലെ വെള്ളം കൂടുതലായി ചാലക്കുടിപുഴയിലേക്ക് ഒഴുകാന്‍ തുടങ്ങി. ചാലക്കുടിപുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്.

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് നാളെ തുറക്കും: ജാഗ്രത പാലിക്കണം

7 July 2020 3:29 PM GMT
ചാലക്കുടി പുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്.

തൃശൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര്‍ രോഗമുക്തര്‍

7 July 2020 2:46 PM GMT
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര്‍ വീടുകളിലും 220 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
Share it