തിടുക്കത്തിലുള്ള ജപ്തി നടപടി സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ: കൃഷ്ണൻ എരഞ്ഞിക്കൽ

കാസർകോട്: സംസ്ഥാനത് ഹർത്താലിന്റെ പേരിൽ പിണറായി സർക്കാർ തിടുക്കത്തിൽ അന്യായമായി ജപ്തി നടപടികൾ സ്വീകരിച്ചത് സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ പറഞ്ഞു.

ഹർത്താലിന് അഞ്ചുമാസം മുമ്പ് ആർഎസ്എസുകാരാൽ കൊല്ലപ്പെട്ട ആളുടെ വസ്തുവകകൾ ജപ്തി ചെയ്തനടപടി ഇതിന് ഉദാഹരണമാണെന്നും മരണപ്പെട്ടയാളും പ്രവാസികളും ഹർത്താലിൽ പങ്കെടുക്കാത്തവരെയും ഉൾപ്പെടെ ലിസ്റ്റ് തയ്യാറാക്കിയത് ആർക്കു വേണ്ടിയാണെന്ന് സർക്കാർ പറയാൻ ബാധ്യസ്ഥരാണ്. പൗരൻ്റ
ജീവിക്കാനുള്ള അവകാശത്തെയാണ് ഇവിടെ നിഷേധിക്കുന്നത് സർക്കാറിൻ്റെ ഇരട്ടത്താപ്പ് പ്രീണനം മൂലം നീതി നിഷേധിക്കപ്പെടുന്നവർക്കായുള്ള
സമരത്തിൽ എല്ലാവിഭാഗം ജനങ്ങളും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും. ഇടത് സർക്കാരിന്റെ വിവേചനമരമായ ഇരട്ടത്താപ്പ് നിലപാട്സംഘ്പരിവാർ സർക്കാരിന്റെ
ബുൾഡോസർ രാജിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അന്യായമായ ജപ്തി 'ഇടത് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ'
എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
വിദ്യാനഗർ കലക്ടറേറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര
അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം, കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി,
ജില്ലാ സെക്രട്ടറി സവാദ് സിഎ,എൻയു
അബ്ദുൽസലാം സംസാരിച്ചു
ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇഖ്ബാൽ ഹൊസങ്കടി,ഖമറുൽ ഹസീന,ജില്ലാ ഖജാഞ്ചി ആസിഫ് ടി ഐ,ജില്ലാ സെക്രട്ടറി ഖാദർ അറഫ,
ജില്ലാ ജനറൽ സെക്രട്ടറി മുനീർ എ.എച്ച്,ജില്ലാ സെക്രട്ടറി അഹ്‌മദ് ചൗക്കി സംസാരിച്ചു.

മിന്നൽ ഹർത്താലിൻ്റെ പേരിലുള്ള ജപ്തി വംശീയതയിൽ അധിഷ്ഠിതമായ പ്രകടമായ വിവേചനമാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പറഞ്ഞു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് KSRTC 5 കോടി 20 ലക്ഷം നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കി തരണമെന്നാണ് കോടതിയോട് പറഞ്ഞത്. ശബരിമല കർമസമിതിയുടെ ഹർത്താലിലോ വിഴിഞ്ഞം അക്രമസംഭവങ്ങളിലോ സർക്കാർ എന്തുകൊണ്ട് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. അന്യായ ജപ്തി ഇടതു സർക്കാരിന്റെ ബുൾഡൊസർ രാജിന്തിരെ എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാന്റ് പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. എ വാസു, ജമീല വയനാട്, എൻ കെ റഷീദ് ഉമരി, കെ ഷെമീർ, റഹ്മത്ത് നെല്ലുളി സംസാരിച്ചു.
അന്യായ ജപ്തി ഇടതു സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ കണ്ണൂരിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി വളഞ്ഞവഴിയിൽ പ്രതിഷേധ സംഗമം നടത്തി.

എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഷ്റഫ് പ്രാവച്ചമ്പലം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എം.സാലിം,ഓർഗനൈസിങ് ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി,സെക്രട്ടറിമാരായ അസ് ഹാബുൽ ഹഖ്,ഫൈസൽ പഴയങ്ങാടി,ട്രഷറർ ഇബ്രാഹിം വണ്ടാനം ജില്ലാ കമ്മിറ്റി അംഗം ഷമീറ ഷാനവാസ്,അമ്പലപ്പുഴ മണ്ഡലം പ്രസിഡൻ്റ് സുനീർ കാക്കാഴം, സെക്രട്ടറി നിയാസ് റഫീക്ക്,വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ഷീജ നൗഷാദ്, എസ്ഡിടിയു ജില്ലാ പ്രസിഡൻ്റ് നാസർ പുറക്കാട് സംസാരിച്ചു.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT