Latest News

ഹൈദരാബാദില്‍ പശുക്കടത്ത് ആരോപിച്ച് ആക്രമണം

ഹൈദരാബാദില്‍ പശുക്കടത്ത് ആരോപിച്ച് ആക്രമണം
X

ഹൈദരാബാദ്: ഹൈദരാബാദില്‍ പശുക്കടത്ത് ആരോപിച്ച് ആക്രമണം. മല്‍ക്കാജ്ഗിരി പോലിസ് കമ്മീഷണറേറ്റിന് കീഴിലുള്ള വനസ്ഥലിപുരം പോലിസ് സ്റ്റേഷന്‍ പ്രദേശത്തെ ഔട്ടര്‍ റിംഗ് റോഡിന് സമീപമാണ് സംഭവം. മോയിന്‍ ബാഗ് പ്രദേശത്തെ താമസക്കാരായ മിര്‍സ ഹാരൂണ്‍ ബെയ്ഗ്, മുഹമ്മദ് താഹിര്‍ എന്നിവരാണ് ആക്രമണത്തിനിരയായത്.

വാഹനത്തില്‍ കാളകുട്ടികളെ കൊണ്ടു പോകുന്നതിനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ തടയുയകും ആക്രമിക്കുകയുമായിരുന്നു. കാളകുട്ടികളെ വാങ്ങി പരിപാലനത്തിനായി മറ്റൊരിടത്തേക്കു കൊണ്ടു പോകവെ ആണ് ആക്രമണം. കൈവശമുണ്ടായിരുന്ന ബില്ലുകള്‍ കാണിച്ചു കൊടുത്തിട്ടും തങ്ങളെ അവര്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് മുഹമ്മദ് താഹിര്‍ പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it