Latest News

ദേശീയപാത: സ്ഥലംനൽകിയവർക്ക് പ്രവേശനാനുമതിക്ക് നടപടി ലഘൂകരിച്ചു

ദേശീയപാത: സ്ഥലംനൽകിയവർക്ക് പ്രവേശനാനുമതിക്ക് നടപടി ലഘൂകരിച്ചു
X


തൃശൂർ: ദേശീയപാത 66ന് സ്ഥലം വിട്ടുനൽകിയവർക്ക് ബാക്കി നിൽക്കുന്ന സ്ഥലത്തേക്ക് പ്രവേശന അനുമതിക്കായി അപേക്ഷിക്കാനുള്ള നടപടികൾ ലഘൂകരിക്കാൻ തീരുമാനമായി. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും www.morthnoc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.

തെക്കുംകര പഞ്ചായത്തിലെ മണലിത്തറ - ചെന്നിക്കര റോഡ് സർവ്വേ പൂർത്തീകരിച്ച് പ്രാരംഭ നടപടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി.

മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് മുഖേനയുള്ള ക്യൂ മാനേജ്മെൻറ് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ട നടപടികളായതായി പ്രിൻസിപ്പാൾ അറിയിച്ചു. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം മൂന്നു മണി വരെ ഒപി സമയം നീട്ടുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇത് സംബന്ധിച്ചു നിർദ്ദേശം നൽകുന്നതിനും തീരുമാനമായി. അർബൻ ഹെൽത്ത് സെൻ്റർ ആരംഭിക്കുന്നതിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്നും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്തു.

യോഗത്തിൽ എംഎൽഎമാരായ എ സി മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി കെ അജിത്ത്കുമാർ, ബെന്നി ബഹനാൻ എംപിയുടെ പ്രതിനിധി മുർഷിദ് വി ജന്നത്ത്, മന്ത്രി കെ രാജന്റെ പ്രതിനിധി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാധാകൃഷണന്റെ പ്രതിനിധി കെ കെ മുരളീധരൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it