Latest News

പിഡിപി സംസ്ഥാന സമ്മേളനം: ലോഗോ മഅ്ദനി പ്രകാശനം ചെയ്തു

പിഡിപി സംസ്ഥാന സമ്മേളനം: ലോഗോ മഅ്ദനി പ്രകാശനം ചെയ്തു
X

മലപ്പുറം: പിഡിപി മുപ്പതാം വാര്‍ഷികത്തില്‍ 2023 മെയ് 23,24, 25 തീയതികളിലായി മലപ്പുറത്ത് നടക്കുന്ന പത്താം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബാംഗ്ളൂരില്‍ നിര്‍വഹിച്ചു.

സംസ്ഥാന സെക്രട്ടറി അന്‍വര്‍ താമരക്കുളവും പിസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി അംഗം അഷറഫ് ബാഖവിയും സംബന്ധിച്ചു.

''മര്‍ദ്ദിതജനതയുടെ ഉയര്‍ത്തെഴുന്നേല്പിന്റെ മൂന്ന് പതിറ്റാണ്ട് '' എന്നതാണ് സമ്മേളന പ്രമേയം.

അവര്‍ണ്ണര്‍ക്ക് അധികാരം പീഢിതര്‍ക്ക് മോചനം എന്ന മുദ്രാവാക്യമുയര്‍ത്തി 1993 ഏപ്രില്‍ 14 ന് ഡോ .അംബേദ്കര്‍ ജന്മദിനത്തിലാണ് പിഡിപി രൂപം കൊണ്ടത്.

ബാബരി മസ്ജിദ്, ജനസംഖ്യാനുപാതിക സംവരണം, ടാഡ- പോട്ട-യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ , ദലിത് ന്യൂനപക്ഷ വേട്ടകള്‍, ഏകസിവില്‍ നിയമ നീക്കം, പൗരത്വഭേദഗതി നിയമം , അധികാര ഉദ്യോഗ മേഖലകളില്‍ സാമൂഹിക നീതി, സ്വകാര്യ തൊഴില്‍ മേഖലയില്‍ സംവരണം തുടങ്ങി എണ്ണമറ്റ വിഷയങ്ങളില്‍ നിരവധി പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുകയും ദലിത് -പിന്നോക്ക- ന്യൂനപക്ഷ ഐക്യത്തിന് വേണ്ടിയുള്ള രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് പി.ഡി.പി.

കേരളത്തില്‍ സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയിലും രാഷ്ട്രീയ നേതൃത്വങ്ങളിലും ഇടമുണ്ടാക്കിക്കൊടുത്ത ജനാധിപത്യ വിപ്ളവത്തിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് സംസ്ഥാന സമ്മേളനം.

Next Story

RELATED STORIES

Share it