Top

You Searched For " press meet"

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് രമേശ് ചെന്നിത്തല

12 Aug 2020 8:53 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി.

ധനസഹായത്തിൽ വേർതിരിവില്ല; രാജമലയിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായം: മുഖ്യമന്ത്രി

8 Aug 2020 1:00 PM GMT
രാജമലയിലും കരിപ്പൂരിലും ധനസഹായം പ്രഖ്യാപിച്ചതിൽ വേർതിരിവില്ല. അത്തരം പ്രചാരണം തെറ്റിദ്ധാരണ മൂലമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായത് കൊണ്ടാണ് കരിപ്പൂരിൽ പോയത്.

സ്വര്‍ണക്കടത്ത്: സ്വന്തം മൂക്കിനു താഴെ നടന്ന വഴിവിട്ട നടപടി അറിയാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല: കെ മുരളീധരന്‍ എം പി

15 July 2020 2:18 PM GMT
സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. മുഖ്യമന്ത്രിയും സ്പീക്കറും രാജി വെക്കുന്നത് വരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഡിഎഫ് സമരം തുടരും.മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടകകക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. സിപിഐയുടെ മുഖപത്രം സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്തത്

കേരളത്തിന്റെ സ്വര്‍ണ്ണവിപണി നിയന്ത്രിക്കുന്നത് അധോലോകം: വി ഡി സതീശന്‍ എംഎല്‍എ

9 July 2020 9:47 AM GMT
ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും അനുഗ്രഹാശിസ്സുകളോടെയും പിന്തുണയോടും കൂടെയാണ് പാരലല്‍ ഗോള്‍ഡ് ബ്ലാക്ക് ചെയിന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ഇക്കാര്യം തെളിവുകളോടുകൂടി നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല

കെ എം മാണിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സിപിഎം;ജോസ് പക്ഷത്തെ മാറ്റി നിര്‍ത്തിയത് മുന്നണി തീരുമാനം അംഗീകരിക്കാത്തതിനാല്‍: യു ഡി എഫ് കണ്‍വീനര്‍

2 July 2020 11:22 AM GMT
എന്നും സി പി എമ്മിനെതിരെ ശബ്ദിച്ച വ്യക്തിയാണ് കെ എം മാണി. സി പി എം മാണിയെ വേട്ടയാടിയപ്പോള്‍ സംരക്ഷിച്ചത് കോണ്‍ഗ്രസും യു ഡി എഫുമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനകാര്യം ഇതുവരെ യു ഡി എഫ് ചര്‍ച്ച ചെയ്തില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ പറഞ്ഞു.

കൊവിഡ് നിയമലംഘനം; എറണാകുളം ജില്ലയില്‍ കര്‍ശന പരിശോധന നടത്തും : മന്ത്രി വി എസ് സുനില്‍കുമാര്‍

2 July 2020 9:50 AM GMT
മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്കെതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. കൊവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. കൊച്ചി പോലുള്ള നഗരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കൊവിഡ് ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി

വാരിയന്‍കുന്നത്തിന്റെ സിനിമയെ ഭയക്കുന്നത് സാമ്രാജ്യത്വത്തിന്റെ ദല്ലാളുകള്‍: ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍

28 Jun 2020 12:06 PM GMT
ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത കങ്കാണിമാരുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ഖിലാഫത്ത് സമരത്തിനും വാരിയന്‍കുന്നത്തിനുമെതിരേ വ്യാജപ്രചാരണവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഗാന്ധിജിയെ വധിച്ചവരുടെ സാക്ഷ്യപത്രം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ വാരിയന്‍കുന്നത്തിനും അവരുടെ കുടുംബത്തിന്നും ആവശ്യമില്ല.

ഗോഡൗണുകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

12 Jun 2020 11:16 AM GMT
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുമായി എത്തുന്ന ആളുകളെ പ്രദേശവാസികളോട് ഇടപെടാന്‍ അനുവദിക്കില്ല. ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വള്ളവുമായി എത്തുന്ന പരമ്പരാഗത മല്‍സ്യ ബന്ധന തൊഴിലാളികളെയും നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു. നൂറ് കണക്കിന് മല്‍സ്യ ബന്ധന തൊഴിലാളികള്‍ ആണ് അനുവാദമില്ലാതെ മുനമ്പം ഹാര്‍ബറില്‍ ഉള്‍പ്പടെ മല്‍സ്യങ്ങളുമായി എത്തുന്നത്. ആരോഗ്യ വകുപ്പും പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തും

ലോക്ക്ഡൗണ്‍ ഇളവ്: ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവത്ത സ്ഥിതിയെന്ന് ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍

19 May 2020 11:58 AM GMT
ആകെ തൊഴിലിന്റെ 20 ശതമാനം മാത്രമാണ് ഹെയര്‍കട്ടില്‍ വരുന്നത്. അതില്‍ നിന്ന് തുച്ഛമായ വരുമാന മാത്രമേ ലഭിക്കുന്നുള്ളു. ഫേഷ്യല്‍ ഒഴിവാക്കി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രവൃത്തികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ പാര്‍ലറുകള്‍ തുറക്കുന്നത് കൊണ്ട് പ്രയോജനമുണ്ടാവുകയുള്ളു

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച: യുഡിഎഫ്

15 May 2020 11:04 AM GMT
ഇതരസംസ്ഥാനത്തെ മലയാളികള്‍ക്കായി ഗതാഗത, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇതര സംസ്ഥാനത്തെ മലയാളികളെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുകയാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു

സ്പ്രിംഗ്ലര്‍ വിവാദം: ഐടി സെക്രട്ടറിയെ നീക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം പി

18 April 2020 12:48 PM GMT
എ ടി സെക്രട്ടറിയുടെ കുറ്റസമ്മതം ഗൗരവതരമാണ്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ സിപിഎം പൊളിറ്റ്ബ്യുറോ തയാറാകണം

ടെലിമെഡിസിന്‍ സംവിധാനം വ്യാപകമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

18 April 2020 10:44 AM GMT
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായത്തോടു കൂടിയാണ് നിലവില്‍ ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗികള്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും തുടര്‍ നിരീക്ഷണവും ഉറപ്പാക്കുന്ന തത്തിലാണ് സംവിധാനം.രോഗമുള്ളവരെ ദിവസേന ഒരു നേരവും കൂടുതല്‍ ശ്രദ്ധ വേണ്ട ആളുകളെ ദിവസേന രണ്ടു നേരവും ഗുരുതര നിലയിലുള്ള രോഗികളെ ദിവസേന മൂന്നു തവണയും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടര്‍മാര്‍ ബന്ധപ്പെടും

മകളുടെ കമ്പനിയും സ്പ്രിംഗ്‌ളര്‍ കമ്പനിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി ടി തോമസ് എംഎല്‍എ

18 April 2020 8:52 AM GMT
സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ തായക്കണ്ടിയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ് അക്കൗണ്ടും ഇപ്പോള്‍ സസ്‌പെന്റു ചെയ്തിരിക്കുകയാണ്.2014 മുതല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ഡേറ്റകള്‍ കാണിക്കുന്ന കമ്പനിയാണിത്.സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ കമ്പനിയുടെ അക്കൗണ്ട് പെട്ടന്ന് സസ്‌പെന്റു ചെയ്തത് ദുരൂഹത വര്‍ധിപ്പിക്കുന്നവെന്നും പി ടി തോമസ് വ്യക്തമാക്കി

കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

16 April 2020 2:15 PM GMT
സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കോവിഡ് 19: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുകയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

19 March 2020 3:06 PM GMT
അടിയന്തര സാഹചര്യങ്ങളില്‍ മാത്രം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ എത്തിച്ചേരാന്‍ പാടുള്ളു എന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഒ പി യുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ 10 വരെയായി ക്രമീകരിച്ചു.21 വിദേശ പൗരന്മാരുടെ പരിശോധന ഫലമാണ് ഇനി പുറത്ത് വരാന്‍ ഉള്ളത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അവരെ ഉടന്‍ തന്നെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

കോവിഡ്-19: സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയ്ക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് ഐഎംഎ

18 March 2020 10:48 AM GMT
ബാറിലെ മങ്ങിയ വെളിച്ചത്തില്‍ ഇരുന്ന് തികച്ചും ആരോഗ്യകരമല്ലാത്ത രീതിയില്‍ ഒരേ ഗ്ലാസും സ്പൂണും ഉപയോഗിച്ചും പാത്രത്തില്‍ കൈയിട്ടുവാരിയും കഴിക്കുന്ന പ്രവണതയാണ് നടക്കുന്നത്. അതിനാലാണ് ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്നും നിരീക്ഷിക്കണമെന്നും ബാറുകളില്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടത്.നിലവിലെ ബാറിലെ അവസ്ഥയില്‍ രോഗം പടരാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്.സമൂഹത്തിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയുണ്ടായാല്‍ ഒരു രീതിയിലും നമ്മള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാതാകും അതിനാലാണ് തങ്ങള്‍ ഇത് മുന്നോട്ടു വെയ്ക്കുന്നത്.റസ്‌റ്റോറന്റുകളില്‍ ഇത്രയും പ്രശ്‌നമില്ലാത്തതിനാലാണ് ഇവ അടയ്ക്കാന്‍ ഐഎംഎ ആവശ്യപ്പെടാത്തത്.കോവിഡ്-19 ന്റെ വ്യാപനം തടയാന്‍ അടുത്ത 14 ദിവസം നിര്‍ണായകമാണെന്നും ഈ കാലയളവില്‍ ഒരോരോരുത്തരും ജാഗ്രത പാലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

കൂടെയുള്ളവര്‍ ചോദ്യങ്ങള്‍ തടഞ്ഞു; സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം; മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

11 March 2020 11:56 AM GMT
മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കൂടെയെത്തിയവര്‍ അത് തടസ്സപ്പെടുത്തി എഴുന്നേറ്റതോടെയാണ് വാര്‍ത്താസമ്മേളനം അലങ്കോലമായത്.

കൊറോണ: മൂന്നുവയസുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരം;കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചെന്ന് കലക്ടര്‍

10 March 2020 1:46 PM GMT
കുട്ടിയുടെ മാതാപിതാക്കളും ഇവിടെ തന്നെ നിരീക്ഷണത്തിലാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാസ്‌ക്കുകള്‍ക്കും മറ്റ് മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്വകാര്യചടങ്ങുകള്‍ എന്നിവയ്ക്കെല്ലാം നിലവിലെ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി

കേരള കോണ്‍ഗ്രസ്(ജേക്കബ്) ഗ്രൂപ്പ് പിരിച്ചുവിട്ടതായി ജോണി നെല്ലൂര്‍

5 March 2020 9:42 AM GMT
ഈ മാസം ഏഴിന് വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പി ജെ ജോസഫ്് നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ല്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പു ലയിക്കും.നിലവില്‍ കഴിഞ്ഞ 24 വര്‍ഷമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പിന്റെ ചെയര്‍മാനാന്‍ താനാണ്. തന്റെ പേരിലാണ് പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ ഉള്ളത് ഈ സാഹചര്യത്തില്‍ പാര്‍ടി പിരിച്ചുവിടാന്‍ തനിക്ക് അധികാരമുണ്ടെന്നും ഇക്കാര്യം താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു

ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി ചെറുകിട ക്വാറി ഉടമകള്‍

2 March 2020 1:04 PM GMT
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വനം വന്യജീവി മൈനിംഗ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തമിഴ്‌നാട് ക്വാറി ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി ഉടമകള്‍.

സിഎജി റിപോര്‍ട്ട് നിസാരവല്‍ക്കരിക്കാന്‍ ശ്രമം: ബെന്നി ബഹനാന്‍

18 Feb 2020 2:24 AM GMT
സിഎജി റിപോര്‍ട്ടില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും നിഷ്പക്ഷമായ അന്വേഷണം വേണം.പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രമക്കേടുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പല സുപ്രധാന കാര്യങ്ങളും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടന്നിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി : അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുസ്ലിംസമുദായത്തെ മുറിവേല്‍പ്പിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍

8 Feb 2020 2:29 PM GMT
പൗരത്വം നല്‍കുമ്പോള്‍ പ്രത്യേക സമുദായങ്ങളെ മാറ്റി നിര്‍ത്തുന്നത് മതധ്രുവീകരണത്തിന് കാരണമാകും.പൗരത്വഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായത്തിലുണ്ടായ ആശങ്കകള്‍ അകറ്റുന്നതിനും ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതിനുമായി ഫെബ്രുവരി 10ന് അയ്യപ്പധര്‍മ സേന ഉത്തരമേഖല സെക്രട്ടറി സുനില്‍ വളയംകുളം ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ 24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം ഓരോ ഉപഭോക്താവിന്റെയും അവകാശം : ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്സ് അസോസിയേഷന്‍

29 Jan 2020 5:40 AM GMT
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019, ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2016, ഹാള്‍മാര്‍ക്കിംഗ് റെഗുലേഷന്‍സ് ആക്ട് 2018 എന്നിവ സ്വര്‍ണ്ണാഭരണത്തിന്റെ ഗുണമേന്‍മ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതല്‍ സ്വര്‍ണ്ണ വ്യാപാരികള്‍ ഇന്ത്യയിലെവിടെയും ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണം മാത്രമേ വില്‍ക്കുവാന്‍ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയില്‍ നിന്നും സംശുദ്ധ സ്വര്‍ണ്ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്കാകും. സ്വര്‍ണ്ണ ഉപഭോക്താക്കളുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്യാനുള്ള സംഘടനയല്ല ഐഎന്‍ടിയുസി : ആര്‍ ചന്ദ്രശേഖരന്‍

21 Jan 2020 12:53 PM GMT
പാര്‍ട്ടിയെ അവഹേളിക്കാനും അങ്കലാപ്പിലാക്കാനുമുളള ഗൂഢശ്രമമാണ് ചിലര്‍ നടത്തുന്നത്.ഒന്നോ രണ്ടോ ആളുകളുടെ ഇഷ്ടം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനയല്ല ഐഎന്‍ടിയുസി.രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്ന സംഘടനയാണ് ഐഎന്‍ടി യു സിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൊട്ടടുത്തു എത്തിയിരിക്കെ ഐഎന്‍ടി യു സിയിലും വിഭാഗീയത ഉണ്ടെന്ന് വരുത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.ഐഎന്‍ടിയുസിയുടെ ശക്തമായ കൂട്ടായ്മയും നേതൃപരമായ പങ്കും ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍

കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ച്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

16 Jan 2020 10:13 AM GMT
സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് നാളെ കാസര്‍ഗോഡ് നിന്നാരംഭിച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും. വൈകീട്ട് 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് (പുലിക്കുന്ന്) നിന്ന് സിറ്റിസണ്‍സ് മാര്‍ച്ച് ആരംഭിക്കും.

നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ; വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ അവഹേളിച്ച് ടി പി സെൻകുമാർ

16 Jan 2020 8:30 AM GMT
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു.

ലോക കേരള സഭ ബഹിഷ്‌ക്കരിച്ചത് രാഷ്ട്രീയ തീരുമാനം;ആരും അട്ടിമറിക്കാന്‍ നോക്കേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍

3 Jan 2020 10:39 AM GMT
ഇത്തരം നീക്കങ്ങള്‍ അനുവദിക്കേണ്ടെന്ന് യുഡിഎഫ് ഏകസ്വരത്തിലാണ് തീരുമാനം എടുത്തതെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. ബഹിഷ്‌കരണ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് യോഗം വിലയിരുത്തിയതായും ബെന്നി ബെഹനാന്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പ്രഖ്യാപനങ്ങള്‍ നടത്താന്‍ വേണ്ടി മാത്രമാണ് ലോക കേരള സഭ ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഒന്നും നടപ്പാക്കിയിട്ടില്ല.

പ്‌ളാസ്റ്റിക് നിരോധനം ഏകപക്ഷീയമെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ : ഒമ്പതിന് പ്രതിഷേധ സത്യാഗ്രഹം

2 Jan 2020 12:12 PM GMT
പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടന്ന് നടപ്പാക്കാന്‍ വഴിതെളിച്ചത്

വര്‍ഗീയതയുടെ ആയുധങ്ങളുപയോഗിച്ച് തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം: എളമരം കരിം

31 Dec 2019 12:26 PM GMT
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരി 8ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്കിങ് മേഖലയിലെ തൊഴിലാളികള്‍, പൊതുമേഖല ജീവനക്കാര്‍ തുടങ്ങി മുഴുവന്‍ തൊഴിലാളികളും ട്രേഡ് യൂനിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിഎംഎസ് പണിമുടക്കിനെതിരേ യാതൊരു പ്രചാരണവും നടത്തുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്. പൊതുപണിമുടക്കിന്റെ പ്രചാരണാര്‍ഥം നടത്തുന്ന സംസ്ഥാന ജാഥകള്‍ക്ക് മുമ്പൊന്നും ലഭിക്കാത്ത സ്വീകരണമാണ് ഇന്ന് ലഭിക്കുന്നതെന്നും എളമരം കരിം പറഞ്ഞു

ഐഎന്‍എസ് വിക്രാന്ത് 2021ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് നാവിക സേന വൈസ് അഡ്മിറല്‍

3 Dec 2019 12:22 PM GMT
വരാന്‍ പോകുന്ന മണ്‍സൂണില്‍ വിക്രാന്ത് പരിശീലനത്തിന് സജ്ജമാകും. തുടര്‍ന്ന് യുദ്ധവിമാനങ്ങളിറക്കിയും പരിശീലനം തുടരുമെന്നും വൈസ് അഡ്മിറല്‍ എ കെ ചാവ്ല പറഞ്ഞു.കൊച്ചി കപ്പല്‍ ശാലയില്‍ അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം എന്‍ഐഎ അന്വേഷിക്കുകയാണ്. കപ്പല്‍ശാലയുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ വിമാന വാഹിനി കപ്പലുള്ളത്. സേന ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. കപ്പലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

കിയാലില്‍ സിഎജി ഓഡിറ്റ് നിഷേധം; നിയമ നടപടി വേണമെന്ന് വി ഡി സതീശന്‍ എം എല്‍ എ

28 Nov 2019 12:45 PM GMT
കിയാലില്‍ സിഎജിയുടെ ഓഡിറ്റ് അടിയന്തിരമായി നടപ്പാക്കണമെന്ന കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കിയാല്‍ സിഎജി ഓഡിറ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ വാദങ്ങള്‍ നിരര്‍ഥകമാണെന്ന് ഇതോടെ തെളിഞ്ഞു. 32.86 ശതമാനം കേരള സര്‍ക്കാരിനും 31.93 ശതമാനം പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ ഇത് സ്വകാര്യ കമ്പനിയാണെന്നും ഓഡിറ്റ് ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് വ്യക്തമായെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

ബാബരി കേസ് വിധി: നിശബ്ദത ഭേദിച്ച് നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തണം- പോപുലര്‍ ഫ്രണ്ട്

10 Nov 2019 12:54 PM GMT
പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമാണെന്ന് അംഗീകരിക്കുമ്പോളും വിധി ഈ അംഗീകൃത വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ഫലത്തില്‍ യഥാര്‍ഥ ഉടമകളുടെ ഉടമസ്ഥാവകാശങ്ങള്‍ പൂര്‍ണമായി നിരാകരിച്ച് ബാബരി ഭൂമി കൈയേറ്റക്കാര്‍ക്കും നിയമലംഘകര്‍ക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമാംഗീകാരം നല്‍കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്.

മരട് ഫ്ളാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ക്രെഡായ്

1 Nov 2019 12:15 PM GMT
തകര്‍ക്കാനല്ല പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കേണ്ടത്. ഏതാനും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയ്ക്ക് നിരപരാധികളാണ് ബലിയാടാക്കപ്പെട്ടത്. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്താനുണ്ടായ കാരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം ഇതിനായി റിട്ട.സുപ്രിം കോടതി ജഡ്ജിയെ തന്നെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

നടന്‍ ഷെയിന്‍ നിഗമിനെതിരെ വധ ഭീക്ഷണിമുഴക്കിയിട്ടില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്

17 Oct 2019 10:55 AM GMT
താന്‍ നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയില്‍ പ്രതിഫലം പറ്റിയതിന് ശേഷം അഭിനയിക്കാതെ മാറി നിന്നതിനെ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഷെയിന്‍ കാരണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നതെന്നും ജോബി ജോര്‍ജ് പറഞ്ഞു. നിര്‍മാതാവ് ജോബി വധഭീഷണി മുഴക്കിയതായി സമൂഹമാധ്യമങ്ങളിലൂടെ ഷെയിന്‍ നിഗം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് ജോബി വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചത്
Share it