Top

You Searched For "customs "

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍

6 Aug 2021 7:11 AM GMT
അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ല.വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നതു അന്വേഷണത്തെ ബാധിക്കുമെന്നുമാണ് കസ്റ്റംസിന്റെ നിലപാട്

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസ്: ആറു പേര്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടീസ്

4 Aug 2021 7:55 AM GMT
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍,സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷ്,സരിത്ത്,സന്ദീപ്,കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അടമുള്ളവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി

13 July 2021 5:52 AM GMT
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് അഭിഭാഷകര്‍ക്കൊപ്പം മുഹമ്മദ് ഷാഫി ഹാജരായിരിക്കുന്നത്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി

8 July 2021 6:26 AM GMT
ചോദ്യം ചെയ്യലിനുള്ള ഉദ്യോഗസ്ഥരില്ലാതിരുന്നതിനാല്‍ ഷാഫിയെ പിന്നീട് മടക്കി അയച്ചു. തിങ്കാളാഴ്ച വീണ്ടും ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസ്; കസ്റ്റംസിന്റെ അന്വേഷണം കൊടി സുനിയിലേക്കും ഷാഫിയിലേക്കും

3 July 2021 5:49 PM GMT
കൊടി സുനിയ്ക്കും ഷാഫിയ്ക്കും കസ്റ്റംസ് നോട്ടീസ്. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫfസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സജേഷിനെ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു

30 Jun 2021 1:33 PM GMT
അര്‍ജ്ജുന്‍ ആയങ്കിയുടെ ബിനാമെയെന്ന് കസ്റ്റംസ് പറയുന്ന ഡിവൈഎഫ് ഐ മുന്‍ പ്രാദേശിക നേതാവ് സി സജേഷിനെ ഏഴു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചിരിക്കുന്നത്. സജേഷിന്റെ മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചിരിക്കുന്നതെന്നാണ് വിവരം

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: പ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ വേണമെന്ന് ; അര്‍ജുന്‍ കേസിലെ മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

25 Jun 2021 3:52 PM GMT
കേസുമായി ബന്ധപ്പെട്ടു മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനു കസ്റ്റഡി അനിവാര്യമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തു നിരവധി തെളിവുകള്‍ കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രതിയെ തിങ്കളാഴ്ച ഹാജരാക്കാന്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി നിര്‍ദേശം നല്‍കി

നെടുമ്പാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട ; ഡിആര്‍ഐ,കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പിടിച്ചത് അഞ്ചു കിലോയിലധികം സ്വര്‍ണ്ണം

24 Jun 2021 1:58 PM GMT
പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 3.2 കോടി രൂപ വില വരും. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടിയേരിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

24 March 2021 3:59 AM GMT
ഈ മാസം 30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരായ നീക്കം: പ്രതിരോധവുമായി എല്‍ഡിഎഫ്; കസ്റ്റംസ് ഓഫിസുകളിലേക്ക് ഇന്ന് മാര്‍ച്ച്

6 March 2021 2:40 AM GMT
തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അഞ്ചു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ര...

ഡല്‍ഹി വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

21 Feb 2021 2:27 AM GMT
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. ദുബയില്‍നിന്നെത്ത...

ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

29 Jan 2021 5:25 AM GMT
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഗള്‍ഫിലെ വിദ്യാഭ്യാസ മേഖലകളില്‍ സ്പീക്കര്‍ നിക്ഷേപം...

സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധം: വിദേശത്ത് സ്ഥാപനം നടത്തുന്ന കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്തു

14 Jan 2021 2:53 PM GMT
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ചിലരുമായി വാട്സ് ആപ്പ് സന്ദേശങ്ങള്‍ കൈമാറിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്നു കസ്റ്റംസിന്‌ മുമ്പാകെ ഹാജരാകും

8 Jan 2021 4:17 AM GMT
മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അയ്യപ്പന് നോട്ടീസ് അയക്കുന്നത്.

നോട്ടിസ് കിട്ടിയില്ല; കസ്റ്റംസിനു മുന്നില്‍ ഹാജരാവില്ലെന്ന് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി

5 Jan 2021 5:23 AM GMT
ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന്‍ പറഞ്ഞു. നോട്ടീസ് കിട്ടിയാല്‍ ഹാജരാവുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകില്ല

5 Jan 2021 5:06 AM GMT
ഫോണില്‍ വിളിച്ചാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെതന്നും നോട്ടീസ് ലഭിക്കാത്തതിലാണ് ഹാജരാകാത്തതെന്നുമാണ് വിശദീകരണം.വിവരം അയ്യപ്പന്‍ കസ്റ്റംസിനെ ഇന്ന് അറിയിച്ചതായും വിവരമുണ്ട്.അതേ സമയം സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസിന്റെ നിര്‍ദേശപ്രകാരം ഇന്ന് ഹാജരായിട്ടുണ്ട്

സ്വര്‍ണക്കടത്ത്: ശിവശങ്കറും സ്വപ്‌നയും വിദേശ യാത്ര നടത്തിയതില്‍ ഗൂഢലക്ഷ്യമെന്ന് കസ്റ്റംസ് ; ജാമ്യഹരജിയില്‍ നാളെ വിധി

29 Dec 2020 9:25 AM GMT
സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. അതേ സമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തു.സ്വപ്‌നയ്‌ക്കൊപ്പം ഏഴു പ്രാവശ്യം ശിവശങ്കര്‍ വിദേശത്തേക്ക് പോയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.ഏഴു പ്രാവശ്യവും ഒരു രാജ്യത്തേക്ക് മാത്രം എന്തിനാണ് പോയതെന്നും കസ്റ്റംസ് ചോദിച്ചു.ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ പോലും സ്വര്‍ണ്ണക്കടത്ത് ബാധിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇ ഡിയുടെ കുറ്റപത്രം അപൂര്‍ണമെന്ന് ശിവശങ്കര്‍; സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രകരില്‍ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ്

28 Dec 2020 1:53 PM GMT
പൂര്‍ണായ കുറ്റപത്രമല്ല ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറ്റപത്രം പൂര്‍ണമല്ലെന്ന് കണക്കാക്കി ജാമ്യം നല്‍കണമെന്നാണ് ശിവശങ്കറുടെ ആവശ്യം. ഈ മാസം 24 നാണ്് ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നപദവി സ്വര്‍ണ്ണക്കള്ളടത്തിനായി എം ശിവശങ്കര്‍ദുരുപയോഗം ചെയ്‌തെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്ശിവശങ്കറെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തില്‍ കസ്റ്റംസ് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത്: കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കസ്റ്റംസ്; ശിവശങ്കര്‍ റിമാന്റില്‍

7 Dec 2020 9:35 AM GMT
മജിസട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി ശിവശങ്കര്‍ പിന്‍വലിച്ചു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കവെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് വിവരം.

ശിവശങ്കര്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഉപയോഗിച്ചിരുന്നു; വിദേശ കറന്‍സി കടത്തിലും ബന്ധമെന്ന് കസ്റ്റംസ്

30 Nov 2020 10:48 AM GMT
ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചു.ശിവങ്കര്‍ ഉപയോഗിച്ചിരുന്ന വെളിപ്പെടുത്താത്ത രണ്ടു മൊബൈല്‍ ഫോണുകളില്‍ ഒന്നു പിടിച്ചെടുത്തു.ശിവശങ്കറിന് വിദേശ കറന്‍സി കടത്ത് കേസിലും ബന്ധമുള്ളതായി ശക്തമായ തെളിവ് ലഭിച്ചു.വിദേശ കറന്‍സി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത്: പിന്നില്‍ ഗള്‍ഫ് വ്യവസായിയെന്ന് റെമീസ് മൊഴി നല്‍കിയെന്ന് കസ്റ്റംസ്

27 Oct 2020 6:33 AM GMT
കൊഫേപോസ ചുമത്തിന്റെ ഭാഗമായി നല്‍കിയ റിപോര്‍ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.ഈ വ്യവസായി ആണ് നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയതിന്റെ സൂത്രധാരനെന്നും 12 തവണ ഇയാള്‍ക്കായി സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നതായും പുറത്തുവരുന്ന റിപോര്‍ടില്‍ വ്യക്തമാക്കുന്നു

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

17 Oct 2020 7:34 AM GMT
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്നുള്ള അന്വ...

ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നില്ലെന്ന് അഭിഭാഷകന്‍

17 Oct 2020 5:57 AM GMT
കസ്റ്റംസ് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂറോളം ചോദ്യം ചെയ്തു

9 Oct 2020 5:44 PM GMT
ഇന്ന് രാവിലെ മുതലാണ് കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ അറിസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത് എന്നിവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു

നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുത്തു

18 Sep 2020 5:35 AM GMT
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുത്തു. ഇക്കാര്യം കസ്റ്റംസ് പ്രത്യേകം അന്വേഷിക്കും. എന്‍ഐഎക്ക് നല്‍കിയ...

ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം; റമീസ് അടക്കം ആറു പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

7 Sep 2020 9:17 AM GMT
ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ബംഗളുരു ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന റമീസിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതായി റിപോര്‍ടുകള്‍ വന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ലഹരിക്കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വീണ്ടും ചോദ്യം ചെയ്‌തേക്കും

1 Sep 2020 10:28 AM GMT
ശിവശങ്കറിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു ഗോപാലിനെയും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ ശിവശങ്കറില്‍ നിന്നും ലഭിച്ചതായി കോടതിയില്‍ നല്‍കിയ റിപോടില്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ് അക്കൗണ്ടിനെയും എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തിരുന്നു

സ്വര്‍ണകടത്ത് കേസ്: ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടിസ്

25 Aug 2020 12:38 PM GMT
കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും.

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം

25 Aug 2020 6:00 AM GMT
മുഖ്യപ്രതികൾക്കെതിരെ കൊഫേപോസ ആക്ട് ചുമത്തിയേക്കും.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനു പിന്നിലെ ബിജെപിക്ക് താല്പര്യമുള്ള ആ ജ്വല്ലറി ഗ്രൂപ്പ് ഏതാണ്?

30 July 2020 11:59 AM GMT
ബ്രസൽസ് ആസ്ഥാനമായ വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ ഇന്ത്യയിലെ മികച്ച കസ്റ്റംസ് ഓഫീസർ ആയി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥൻ ആണ് അനീഷ് പി രാജൻ. കൊച്ചിയില്‍ എത്തിയ ശേഷം 1400 ഓളം സ്വര്‍ണ്ണക്കടത്ത് കേസുകളാണ് പിടികൂടിയത്.

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സന്ദീപിന്റെയും എന്‍ ഐ എ കസ്റ്റഡി ഇന്ന് തീരും; ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

21 July 2020 4:31 AM GMT
ഇരുവരെയും കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഹാജരാക്കും.ഏഴു ദിവസമായിരുന്നു ഇരുവരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്. ഇതിനു ശേഷം കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു

സ്വര്‍ണക്കടത്ത്: മൂന്നു പേരെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു

18 July 2020 12:30 PM GMT
ഷമിം,ജിഫ്‌സല്‍,അബ്ദു എന്നിവരുടെ അറസ്റ്റാണ് കസ്റ്റംസ് ഇന്ന് രേഖപെടുത്തിയത്.ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.ഇവര്‍ മൂവരുമാണ് സ്വര്‍ണക്കടത്തിന് പണം നിക്ഷേപിക്കുന്നവരെ കണ്ടെത്തിയതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം

സ്വര്‍ണക്കടത്ത്: രണ്ടു പേരെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു

17 July 2020 11:34 AM GMT
അബ്ദുള്‍ ഹമീദ്,അബൂബക്കര്‍ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.ഇതോടെ കേസില്‍ 10 പേരെയാണ് കസ്റ്റംസ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്

സ്വര്‍ണക്കടത്ത്: ശിവശങ്കരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്; കൂടുതല്‍ വ്യക്തത ആവശ്യം

15 July 2020 10:57 AM GMT
സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സരിത്ത് എന്നിവരുമായി ശിവശങ്കരന് അടുത്ത ബന്ധമുള്ളതായിട്ടാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇന്നലെ മണിക്കൂറുകളോളം ശിവശങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശിവശങ്കരന്‍ കസ്റ്റംസിന് മൊഴി നല്‍കിയത്.എന്നാല്‍ സ്വപ്‌നയും സരിത്തുമായും സൗഹൃദമുണ്ടായിരുന്നു.ഇവരുമായിഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോണ്‍വിളികളായിരന്നുവെന്നാണ് പറയുന്നത്. എന്നാല്‍ സ്വപ്‌നയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളുവെന്നാണ് കസ്റ്റംസിന്റെ നിലപാട്

സരിത്തിനേയും റമീസിനേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ നീക്കം

12 July 2020 7:00 AM GMT
കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.

സ്വര്‍ണക്കടത്ത്: സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡി.ജി.പിക്ക് കത്ത് നല്‍കി

9 July 2020 1:30 PM GMT
വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിനു സമീപത്തെ ജനുവരി മുതലുള്ള സി.സി. ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.
Share it